കോവിഡ്: കർണാടകയിൽ ഇന്ന് 130 മരണം, 5851 രോഗികൾ
text_fieldsബംഗളൂരു: കർണാടകയിൽ തിങ്കളാഴ്ച 130 പേർ കൂടി കോവിഡ് ബാധിച്ചു മരിച്ചു. 5851 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് കർണാടകയിലെത്തുന്നവർക്കുള്ള ക്വാറന്റീൻ നിബന്ധന എടുത്തുകളഞ്ഞതിന് പിന്നാലെ ആരോഗ്യവകുപ്പ് പുറത്തുവിട്ട പുതിയ കണക്കാണിത്. ഇതുവരെ 2,83,665 പേർക്കാണ് രോഗം ബാധിച്ചത്. തിങ്കളാഴ്ച ആശുപത്രി വിട്ട 8061 പേരടക്കം 1,97,625 പേർ രോഗമുക്തി നേടി. തീവ്രപരിചരണ വിഭാഗത്തിലുള്ള 768 പേരടക്കം 81,211 പേർ ചികിത്സയിലാണ്. സംസ്ഥാനത്തെ ആകെ കോവിഡ് മരണം 4810 ആയി ഉയർന്നു.
ബംഗളൂരു നഗരത്തിൽ ഇന്നലെ 26 പേർ മരിച്ചു. ഇതോടെ ബംഗളൂരുവിലെ കോവിഡ് മരണം 1694 ആയി. 1918 പേർക്കാണ് തിങ്കളാഴ്ച കോവിഡ് പോസിറ്റിവ് ആയത്. 2034 പേർ രോഗമുക്തി നേടി. 34,735 പേരാണ് ചികിത്സയിൽ കഴിയുന്നത്. മൈസൂരുവിൽ 25ഉം ദക്ഷിണകന്നടയിൽ ആറും മരണം റിപ്പോർട്ട് ചെയ്തു.
ബംഗളൂരു കഴിഞ്ഞാൽ ബെളഗാവി- 319, ബെള്ളാരി- 306, കൊപ്പാൽ- 271, ധാർവാഡ്- 221, ശിവമൊഗ്ഗ- 220, മൈസൂരു- 202, ദക്ഷിണ കന്നട- 201, ഹാസൻ- 200 എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച കൂടുതൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.