ഒാപ്പറേഷൻ കമല: കർണാടക മുഖ്യമന്ത്രി നിയമനടപടി സ്വീകരിക്കണം -കോൺഗ്രസ്
text_fieldsന്യൂഡൽഹി: കർണാടക സർക്കാറിനെ ദുർബലപ്പെടുത്താൻ മോദിയും അമിത് ഷായും നടത്തുന്ന അധാർമിക പ്രവർത്തനമാണ് യെദിയൂരപ് പയുടെ ഫോൺ സംഭാഷണത്തിലൂടെ പുറത്തുവന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇക്കാര്യത്തിൽ പ്രധാനമന്ത്രി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ എം.എൽ.എമാർക്ക് യെദിയൂരപ്പ വില പറയുന്നു. 18 എം.എൽ.എമാർക്ക് 200 കോടി രൂപയും 12 പേർക്ക് മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തു. ഈ വിഷയത്തിൽ നിയമപരമായ നടപടി സ്വീകരിക്കാൻ കർണാടക മുഖ്യമന്ത്രിയോട് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വേണുഗോപാൽ വ്യക്തമാക്കി.
രാജിവെക്കുന്ന എം.എൽ.എമാർക്ക് തെരഞ്ഞെടുപ്പ് ചെലവ് നൽകാമെന്നാണ് വാഗ്ദാനം. എം.എൽ.എമാരെ അയോഗ്യരാക്കാതിരിക്കാൻ 50 കോടി രൂപ സ്പീക്കർക്ക് വാഗ്ദാനം ചെയ്തതായും വേണുഗോപാൽ വ്യക്തമാക്കി.
കർണാടകയിൽ കോൺഗ്രസ് -ജെ.ഡി.എസ് സർക്കാർ തുടരുമെന്ന് കാര്യത്തിൽ യാതൊരു തർക്കവുമില്ല. അക്കാര്യത്തിൽ 100 ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.