കർണാടക: അനുനയം തുടരുന്നു; വിമതർക്കു വേണ്ടി രാജിയെന്ന് കോൺഗ്രസ് മന്ത്രിമാർ
text_fieldsബംഗളൂരു: ഭരണപക്ഷ എം.എൽ.എമാരുടെ രാജിയെ തുടർന്ന് രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്ന കർണാടകയിൽ കോൺഗ്രസ് -ജെ.ഡി.എസ് സഖ്യസർക്കാറിനെ നിലനിർത്താൻ അനുനയ നീക്കം തുടരുന്നു. വിമത എം.എൽ.എമാർക്ക് വേണ്ടി മന്ത്രി സ്ഥാനം രാജിവെക്കാൻ തയാറ ാണെന്ന് മുഴുവൻ കോൺഗ്രസ് മന്ത്രിമാരും അറിയിച്ചതായാണ് വിവരം. അതിനിടെ, അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി ബംഗള ൂരുവിൽ തിരിച്ചെത്തിയ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജി നൽകിയ വിമതരുമായി ചർച്ച നടത്തി.
തിങ്കളാഴ്ച രാവിലെയാണ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വിമത കോണ്‍ഗ്രസ് എം.എല്‍.എ രാമലിംഗ റെഡ്ഡിയുമായി ചര്‍ച്ച നടത്തിയത്. രാജിയില്‍നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍, മന്ത്രിപദം വേണ്ടെന്നാണ് വിമത എം.എല്‍.എമാരുടെ നിലപാട്. ഇതോടെ രാമലിംഗ റെഡ്ഡിക്ക് ഉപമുഖ്യമന്ത്രി പദവും മറ്റുള്ളവര്‍ക്ക് മന്ത്രി പദവിയും വാഗ്ദാനം ചെയ്തിരിക്കുകയാണ്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെയ്ക്കുമെന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര അറിയിക്കുകയും ചെയ്തു.
കോൺഗ്രസ് മന്ത്രിമാരുടെ യോഗം ഉപമുഖ്യമന്ത്രി തിങ്കളാഴ്ച രാവിലെ വിളിച്ചുചേർത്തിട്ടുണ്ട്. ഏതുവിധേനയും സഖ്യസർക്കാറിനെ നിലനിർത്താനാണ് കോൺഗ്രസിന്‍റേയും ജെ.ഡി.എസിന്‍റെയും ശ്രമം.
13 ഭരണകക്ഷി എം.എൽ.എമാരുടെ രാജിയോടെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിന്‍റെ നിലനിൽപ് ഭീഷണിയിലായിരിക്കുകയാണ്. രാജി സ്വീകരിക്കുകയാണെങ്കിൽ സർക്കാരിന്‍റെ അംഗബലം 106 ആയി കുറയും. ബി.ജെ.പിക്ക് നിലവിൽ 105 എം.എൽ.എമാർ ഉണ്ട്.
കർണാടകയിൽ സർക്കാർ രൂപവത്കരിക്കാൻ അവകാശവാദം ഉന്നയിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞിരുന്നു. 224 അംഗ സഭയിൽ 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. എട്ടു സീറ്റു കൂടി ലഭിച്ചാൽ ബി.ജെ.പിക്കു സർക്കാരുണ്ടാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.