കർണാടകയിലെ പൊലീസ് സ്റ്റേഷനിൽ ദലിത് യുവാവിന് ക്രൂരമർദനം; മൂത്രം കുടിപ്പിച്ചതായും പരാതി
text_fieldsബംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ പൊലീസ് സ്റ്റേഷനിൽ ദലിത് യുവാവിന് ക്രൂര മർദനം. ചോദ്യം ചെയ്യലിനിടെ ക്രൂരമായി മർദിച്ചതായും മൂത്രം കുടിപ്പിച്ചതായും യുവാവായ പുന്നത്ത് കർണാടക ഡി.ജി.പി പ്രവീൺ സൂദിന് നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തിൽ നീതി ലഭ്യമാക്കണമെന്നും മനുഷ്യത്വ രഹിതമായ പ്രവർത്തനത്തിന് പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.
കഴിഞ്ഞമാസം ചിക്കമംഗളൂരുവിലെ ഗോനിബീഡ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഗ്രാമത്തിലെ ഒരു യുവതിയോട് സംസാരിച്ചുവെന്ന ഗ്രാമവാസികളുടെ വാക്കാലുള്ള പരാതിയിൽ പ്രദേശിക പൊലീസുകാർ യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിനിടെ മൂത്രം കുടിപ്പിച്ചതായും യുവാവിെൻറ പരാതിയിൽ പറയുന്നു.
'എന്നെ പൊലീസ് സ്റ്റേഷനിലേക്ക് കെണ്ടുപോയി മർദിച്ചു. എെൻറ കൈകാലുകൾ കെട്ടിയിട്ടിരിക്കുകയായിരുന്നു. ദാഹിച്ചപ്പോൾ കുടിക്കാൻ വെള്ളം ചോദിച്ചു. അല്ലെങ്കിൽ ഞാൻ മരിച്ചുപോകുമായിരുന്നു. അതിലൊരാൾ എെൻറ ദേഹത്തേക്ക് മൂത്രമൊഴിച്ചു. എന്നെ പുറത്തുവിടണമെങ്കിൽ തറയിലെ മൂത്രം നക്കികുടിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഞാൻ അങ്ങനെ ചെയ്തതിന് ശേഷമാണ് പുറത്തുവിട്ടത്. പൊലീസ് സ്റ്റേഷനിൽവെച്ച് മർദിക്കുന്നതിനിടെ ദലിത് സമുദായത്തെ അതിക്ഷേപിക്കുകയും ചെയ്തു' -യുവാവ് പറഞ്ഞു.
യുവാവിെൻറ പരാതിയിൽ സ്റ്റേഷനിലെ ആരോപണവിധേയനായ സബ് ഇൻസ്പെക്ടർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. എസ്.ഐയെ സ്ഥലം മാറ്റിയതായും സംഭവത്തിൽ അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.