സ്വർണ്ണക്കടത്ത്: നടി രന്യ രാജ്യസുരക്ഷക്ക് ഭീഷണി; നടത്തിയത് 27 ദുബൈ യാത്രകൾ, 45 രാജ്യം സന്ദർശിച്ചെന്ന് ഡി.ആർ.ഐ
text_fieldsബംഗളൂരു: സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ രന്യയുടെ ജാമ്യാപേക്ഷയെ എതിർത്ത് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്. രാജ്യസുരക്ഷക്ക് തന്നെ രന്യ ഭീഷണിയാണെന്ന് ഏജൻസി കോടതിയിൽ വാദിച്ചു. വ്യാഴാഴ്ചയാണ് രന്യയുടെ അഭിഭാഷകർ കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.
ഡി.ആർ.ഐ രന്യയുടെ കസ്റ്റഡി ആവശ്യപ്പെട്ടില്ലെന്നും ബംഗളൂരു സ്വദേശിയായതിനാൽ എപ്പോൾ വേണമെങ്കിലും ഹാജരാവുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു രന്യയുടെ അഭിഭാഷകർ കോടതിയിൽ അപേക്ഷ നൽകിയത്. എന്നാൽ, ജാമ്യാപേക്ഷയെ ഡി.ആർ.ഐ എതിർത്തു. രന്യക്ക് എവിടെ നിന്നാണ് സ്വർണ്ണം ലഭിച്ചത്, ഇതിനുള്ള പണമെങ്ങനെ നൽകി, സ്വർണം ഒളിപ്പിച്ചത് എങ്ങനെ തുടങ്ങി നിരവധി കാര്യങ്ങൾ നടിയിൽ നിന്നും ചോദിച്ചറിയാനുണ്ടെന്ന് അന്വേഷണസംഘം ചൂണ്ടിക്കാട്ടി.
രന്യ 27 തവണയാണ് ദുബൈ യാത്ര നടത്തിയത്. 45 രാജ്യങ്ങളിൽ ഇവർ സന്ദർശനം നടത്തിയിട്ടുണ്ട്. അവരൊരു വർക്കിങ് പ്രൊഫഷണലായിരുന്നില്ല. വിദേശയാത്ര നടത്തുന്നത് സിനിമക്ക് വേണ്ടിയായിരുന്നില്ലെന്നും കോടതിയിൽ രന്യയുടെ അഭിഭാഷകർ വാദിച്ചു. അതേഅമയം രന്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച കോടതി വിധി പറയും.
ബംഗളൂരു വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് 14.8 കിലോ സ്വർണവുമായി നടി ഡി.ആർ.ഐ ഓഫിസർമാരുടെ വലയിലാകുന്നത്. ദേഹത്ത് ധരിച്ചിരുന്ന ബെല്‍റ്റിലും മറ്റ് ശരീരഭാഗങ്ങളിലുമാണ് രന്യ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് നിലവില്‍ 12 കോടിയോളം രൂപ വില വരും. കര്‍ണാടക ഐ.പി.എസ് ഉദ്യോഗസ്ഥൻ രാമചന്ദ്ര റാവുവിന്റെ മകളാണ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.