ബംഗളൂരു മയക്കുമരുന്ന് കേസ്: അനൂപിെൻറ ഇടപാടുകളിൽ ദുരൂഹത; ബന്ധമുള്ള സിനിമക്കാർ നിരീക്ഷണത്തിൽ
text_fieldsകൊച്ചി: ബംഗളൂരു മയക്കുമരുന്ന് കേസിൽ പിടിയിലായ മലയാളികളുടെ ഇടപാടുകളും ബന്ധങ്ങളും തേടി നാർകോട്ടിക് കൺട്രോൾ ബ്യൂറോ(എൻ.സി.ബി). ഇവരുമായി അടുത്തുബന്ധമുള്ളവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. അറസ്റ്റിലായ അനൂപ് മുഹമ്മദിെൻറ എറണാകുളം വെണ്ണലയിലെ വീട്, റിജേഷ് രവീന്ദ്രെൻറ പാലക്കാട്ടെ വീട് എന്നിവിടങ്ങളിൽ പരിശോധന തുടരുകയാണ്. അനൂപ് മൂന്നാറിൽ 200 ഏക്കർ വസ്തുക്കച്ചവടത്തിന് ഇടനിലക്കാരനായി എന്ന മൊഴിയുടെ അടിസ്ഥാനത്തിലും അന്വേഷണം നടക്കുന്നുണ്ട്. ഇതിലേക്ക് പണം മുടക്കിയത് സിനിമ പ്രവർത്തകരാണെന്നാണ് വിവരം.
അനൂപിെൻറ കഴിഞ്ഞ ഒരുവർഷത്തെ ഇടപാടുകൾ ദുരൂഹത നിറഞ്ഞതാണെന്ന് അന്വേഷണസംഘം സംശയിക്കുന്നു. വീടും പരിസരവും ഏതാനും ദിവസങ്ങളായി പൊലീസ്, എൻ.സി.ബി ഉദ്യോഗസ്ഥരുടെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. കേസിെല സിനിമ ബന്ധങ്ങളിലേക്കും അന്വേഷണം വ്യാപിച്ചതോടെ ഉന്നതരടക്കം കുടുങ്ങുമെന്നാണ് സൂചന. പ്രതികളുമായി ബന്ധമുള്ള മലയാള സിനിമമേഖലയിൽ ഉള്ളവരെക്കുറിച്ച വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ ഇവരെ രഹസ്യമായി നിരീക്ഷിക്കുകയാണ്.
പ്രതികളുടെ മൊബൈൽ േഫാണിലേക്ക് എത്തിയ കാളുകളിൽനിന്ന് സംഭവത്തിൽ ബന്ധമുള്ളവരുടെ കൂടുതൽ വിവരം ലഭിച്ചു. പ്രതികളുടെ ഡയറിയിൽനിന്ന് ചിലരുടെ പേരുവിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിെൻറയൊക്കെ പശ്ചാത്തലത്തിൽ കേരളത്തിൽ കൂടുതൽ അന്വേഷണം നടന്നേക്കും.
തിരുവനന്തപുരം സ്വർണക്കടത്തിൽ പിടിയിലായ സംഘവുമായി ലഹരിക്കേസ് പ്രതികൾക്കുള്ള ബന്ധവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുമായി സ്വർണക്കടത്തിലെ പ്രതി കെ.ടി. റമീസ് ബന്ധപ്പെട്ടതിെൻറ തെളിവുകളാണ് ലഭിച്ചത്. ലഹരി ഇടപാടുകളിലെ പണം സ്വർണക്കടത്തിൽ നിക്ഷേപിക്കാനായിരുെന്നന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ.
ഇതിെൻറ പശ്ചാത്തലത്തിൽ, മുഖ്യപ്രതി സ്വപ്ന സുരേഷ് അറസ്റ്റിലായ ദിവസം കേരളത്തിലേക്കുള്ള അനൂപിെൻറ ഫോൺവിളികൾ എൻ.ഐ.എയും അന്വേഷിക്കുന്നുണ്ട്.
എറണാകുളം നഗരത്തിലെ ഷോപ്പിങ് കോംപ്ലക്സിലെ തുണിക്കടയിൽ ജോലിക്കാരനായിരുന്ന അനൂപ്, ഹോട്ടൽ ബിസിനസും തുണിക്കച്ചവടവും ആരംഭിക്കുെന്നന്ന് പറഞ്ഞാണ് ബംഗളൂരുവിലേക്ക് പുറപ്പെട്ടത്.
മാസങ്ങൾകൂടി നാട്ടിലെത്തുമ്പോൾ ഇയാളെ കാണാൻ ആഡംബര കാറുകളിൽ നിരവധി പേർ എത്താറുണ്ടായിരുന്നു. ഏറെ നാളായി ഇയാൾ നാട്ടിലെത്തിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.