കർണാടക സർക്കാറിനെ വീഴ്ത്താൻ നീക്കം: ബി.െജ.പിക്ക് മനംമാറ്റം
text_fieldsബംഗളൂരു: കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിനെ കുതിരക്കച്ചവടത്തിലൂടെ താഴെയിറക്കാനുള്ള ശ്രമത്തിൽനിന്ന് ബി.ജെ.പി പിന്മാറുന്നു. രമേശ് ജാർക്കിഹോളി ഒഴിച്ച് മറ്റു വിമത കോൺഗ്രസ് എം.എൽ.എമാരെ സ്വാധീനിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് പദ്ധതി ഉപേക്ഷിക്കുന്നതെങ്കിലും സഖ്യസർക്കാറിനെ താഴെയിറക്കാൻ ശ്രമിക്കരുതെന്ന് കേന്ദ്ര നേതൃത്വം കർശന നിർദേശം നൽകിെയന്നാണ് ബി.ജെ.പി കർണാടക അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ പറയുന്നത്.
സഖ്യസർക്കാർ താഴെ വീഴുമെന്നും ബി.ജെ.പി അധികാരത്തിൽ വരുമെന്നും ആവർത്തിച്ചിരുന്ന യെദിയൂരപ്പ, മറ്റുവഴികളില്ലാതെ പദ്ധതി ഉപേക്ഷിക്കാൻ നിർബന്ധിതനായതോടെ കേന്ദ്ര നേതൃത്വത്തെ ചൂണ്ടിക്കാണിച്ച് തടിതപ്പുകയാണെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ, പുറമെ ഇത്തരം പ്രസ്താവന നടത്തുേമ്പാഴും രഹസ്യമായി ഭരണകക്ഷി എം.എൽ.എമാരെ വിലക്കെടുക്കാനുള്ള ശ്രമം ബി.ജെ.പി നടത്തിയ ചരിത്രമുള്ളതിനാൽ പിന്മാറ്റത്തെയും സംശയത്തോടെയാണ് വീക്ഷിക്കുന്നത്. തങ്ങൾക്ക് അധികാരത്തിന് ആർത്തിയില്ലെന്നും ഉത്തരവാദിത്വപ്പെട്ട പ്രതിപക്ഷമായി ഇരിക്കാനുള്ള ശേഷിയുണ്ടെന്നും യെദിയൂരപ്പ പറഞ്ഞു.
കോൺഗ്രസിൽ സിദ്ധരാമയ്യക്കുള്ള പ്രാധാന്യം തെളിയിക്കുന്നതിനായി എം.എൽ.എമാരെ ഉപയോഗിച്ച് അദ്ദേഹം നടത്തുന്ന നീക്കമാണിതെന്ന് മനസ്സിലാക്കിയാണ് സർക്കാറിനെ താഴെയിറക്കാൻ ശ്രമിക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം നിർദേശിച്ചതെന്നും യെദിയൂരപ്പ പറഞ്ഞു. സർക്കാർ രാജിവെച്ച് നിയമസഭ പിരിച്ചുവിടണമെന്നാണ് യെദിയൂരപ്പ ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് നിയമസഭ പിരിച്ചുവിടേണ്ടതില്ലെന്നും സർക്കാർ രാജിവെച്ചാൽ ബി.ജെ.പി സർക്കാർ രൂപവത്കരിക്കുമെന്നും അവകാശപ്പെട്ടു. പിന്നാലെയാണ് ഭരണകക്ഷി എം.എൽ.എമാരെ സ്വാധീനിക്കാൻ ശ്രമിക്കില്ലെന്ന നിലപാടിലേക്ക് മാറിയത്. അതേസമയം, വിമത കോൺഗ്രസ് എം.എൽ.എമാരെ അനുനയിപ്പിക്കുന്നതിനായി സഖ്യസർക്കാറിൽ മന്ത്രിസഭ പുനഃസംഘടിപ്പിക്കണോ അതോ വിപുലീകരണം മതിയോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
സംസ്ഥാന കോൺഗ്രസ് നേതൃത്വം തീരുമാനം ഹൈക്കമാൻഡിന് വിട്ടതോടെ തുടർ ചർച്ചകൾക്കായി കെ.സി. വേണുഗോപാൽ ഡൽഹിയിലേക്ക് മടങ്ങി. വെള്ളിയാഴ്ച ഡൽഹിയിൽ എച്ച്.ഡി. കുമാരസ്വാമി, കെ.സി. വേണുഗോപാലുമായി ചർച്ച നടത്തിയിരുന്നു. വിഷയം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കാനാണ് നീക്കം. വിമതരെ അനുനയിപ്പിക്കുന്നതിനായി മന്ത്രിസഭ പുനഃസംഘടന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിന് സിദ്ധരാമയ്യയെ ചുമതലപ്പെടുത്തിയതായും വിവരമുണ്ട്. സ്വതന്ത്ര എം.എൽ.എമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും.
മറ്റു വിമത എം.എൽ.എമാരുടെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. വിമതപക്ഷത്തുള്ള രമേശ് ജാർക്കിഹോളി ഒഴിച്ച് മറ്റു എം.എൽ.എമാർ കോൺഗ്രസ് നിയമസഭ കക്ഷിയോഗത്തിന് എത്തിയിരുന്നെങ്കിലും, മന്ത്രിസ്ഥാനം ഉൾപ്പെടെ നൽകി ഇവരുടെ അതൃപ്തി പരിഹരിക്കാനായില്ലെങ്കിൽ വീണ്ടും സഖ്യസർക്കാർ പ്രതിസന്ധിയിലേക്ക് നീങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.