കർണാടകയിൽ `കൈ'കരുത്തായി തരൂരും ചെന്നിത്തലയും കെസിയും; പ്രചാരണത്തിന് കേരളത്തിലെ താരങ്ങളാണിവർ
text_fieldsമംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് എത്തുന്ന 40 നേതാക്കളുടെ പേരുകൾ ബുധനാഴ്ച കോൺഗ്രസ് ഹൈക്കമാൻഡ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നൽകി.
കേരളത്തിൽ നിന്ന് ശശി തരൂർ, രമേശ് ചെന്നിത്തല,കെ.സി.വേണുഗോപാൽ എന്നിവരാണ് പട്ടികയിലുള്ളത്.ഈയിടെ ബി.ജെ.പിയിൽ നിന്ന് രാജിവെച്ച് ധാർവാഡ്-ഹുബ്ബള്ളി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ കർണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ പട്ടികയിൽ 17ാം സ്ഥാനത്ത് ഇടം നേടി.
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, പി.ചിതംബരം, മുഹമ്മദ് അസറുദ്ദീൻ തുടങ്ങിയവർ പ്രചാരണത്തിനെത്തും.
ജനസംഘം കുടുംബ, രാഷ്ട്രീയ പശ്ചാത്തലത്തിൽ വളർന്ന പൊതുപ്രവർത്തകനായ ജഗദീഷ് ഷെട്ടാറിനെ ബി.ജെ.പിയെ ഉള്ളിലിരിപ്പ് കാട്ടാനായാണ് പ്രചാരണ വേദികളിൽ ഉപയോഗിക്കുകയെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. ജനസംഘത്തെ പ്രതിനിധാനം ചെയ്ത് ദക്ഷിണേന്ത്യയിൽ നിന്ന് ആദ്യമായി കർണാടക ഹുബ്ലി-ധാർവാഡ് മേയറായ എസ്.എസ്.ഷെട്ടാറുടെ മകനാണ് ജഗദീഷ് ഷെട്ടാർ.
അമ്മാവൻ സദാശിവ ഷെട്ടാറാവട്ടെ ദക്ഷിണേന്ത്യയിൽ നിന്നുള്ള പ്രഥമ ജനസംഘം എം.എൽ.എയായി 1967ൽ കർണാടക നിയമസഭയിൽ എത്തിയ ആർ.എസ്.എസ് ആചാര്യനും. ജനസംഘത്തിന്റെ പുതിയ രാഷ്ട്രീയ രൂപമായ ബി.ജെ.പിയിൽ നിന്ന് എങ്ങോട്ടും ചായാതെ നിന്ന ജഗദീഷ് ഷെട്ടാറിന് കോൺഗ്രസിൽ അഭയം തേടേണ്ടി വന്ന സാഹചര്യം അദ്ദേഹം വിവരിക്കുന്നതാവും കർണാടകയിൽ ഗുണം ചെയ്യുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.