ഏത് ഭരണഘടനാ വകുപ്പ് പ്രകാരമാണ് യെദിയൂരപ്പയെ ഗവർണർ ക്ഷണിച്ചത് -സിദ്ധരാമയ്യ
text_fieldsബംഗളൂരു: കർണാടക നിയമസഭയെ ബി.ജെ.പി പരീക്ഷണശാല ആക്കുകയാെണന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമ യ്യ. ഭരണഘടനക്ക് വിരുദ്ധമായി സർക്കാർ രൂപീകരിക്കാൻ ബി.ജെ.പിയെ സഹായിക്കുകയാണ് ഗവർണർ. ഭരണഘടനയുടെ ഏത് വകുപ്പ് പ്രകാ രമാണ് യെദിയൂരപ്പയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ വിളിച്ചത്. ഇത് നാണക്കേടാണെന്നും സിദ്ധരാമയ്യ ട്വീറ്റിലൂടെ പറഞ് ഞു.
സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്ന യെദിയൂരപ്പക്കെതിരെ രൂക്ഷ പ്രതികരണവുമായി കർണാടക പി.സി.സിയും രംഗത്തെത്തി. കുതിരക്കച്ചവടത്തിലെ പരിചയം ഉപയോഗിച്ച് അധികാരത്തിലേറാൻ അഴിമതിയുടെ ബിംബവും മുൻ ജയില്‍പ്പുള്ളിയുമായ യെദിയൂരപ്പ ശ്രമിക്കുകയാണ് പി.സി.സി ട്വീറ്റ് ചെയ്തു.
Karnataka assembly has become an experimental lab for @BJP4Karnataka & BJP backed governor to try unconstitutional ways to form govt.
— Siddaramaiah (@siddaramaiah) July 26, 2019
In what article of the constitution is the governor allowed to permit the party to form govt that doesn't have majority?
It is shame!!
യെദിയൂരപ്പ അധികാരത്തിലിരുന്ന 2008-2011 കാലഘട്ടം കർണാടകത്തിലെ ജനങ്ങൾ ഒാർമ്മിക്കണം. അതിന് അവസാനം വന്നത് യെദിയൂരപ്പ ജയിലിൽ ആയപ്പോഴാണ്. ചരിത്രം വീണ്ടും ആവർത്തിക്കുമെന്നും ട്വീറ്റിൽ ചൂണ്ടിക്കാട്ടുന്നു.
Corruption Icon and Former Jail Bird Shri @BSYBJP has used his excellent Horse Trading skills to subvert democracy and come to power.
— Karnataka Congress (@INCKarnataka) July 26, 2019
People of Karnataka remember his disastrous tenure as CM between 2008-2011, which ended with BSY in Jail.
History is all set to repeat again. https://t.co/0M28Z49PQM
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.