കർണാടകയിൽ കർശന ലോക്ഡൗൺ 13 ജില്ലകളിൽ; മറ്റു ജില്ലകളിൽ ഇളവ്
text_fieldsബംഗളൂരു: കർണാടകയിൽ പോസിറ്റിവിറ്റി നിരക്ക് ഉയർന്ന ജില്ലകളിൽ കോവിഡ് 19 ലോക്ഡൗൺ കർശനമായി തുടരും. 13 ജില്ലകളിലാണ് നിയന്ത്രണം ശക്തമാക്കുക.
അതേസമയം പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ ജില്ലകളിൽ ലോക്ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തും. എന്നാൽ രാത്രി കർഫ്യൂ രാത്രി ഏഴുമുതൽ രാവിലെ അഞ്ചുവരെ തുടരും.
പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ ജില്ലകളിൽ എല്ലാ കടകൾക്കും വൈകിട്ട് അഞ്ചുമണി വരെ തുറക്കാൻ അനുമതി നൽകും. അഞ്ചുമണിവരെ ഹോട്ടലുകളിൽ 50 ശതമാനം പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകും. ഔട്ട്ഡോർ സിനിമ ചിത്രീകരണത്തിന് അനുമതി നൽകും.
മെട്രോ സർവിസുകളിൽ 50 ശതമാനം സീറ്റുകളിലുള്ളവരെ പ്രവേശിപ്പിച്ച് സർവിസ് നടത്താം. കാണികളില്ലാതെ ഔട്ട്ഡോർ കായിക മത്സരങ്ങൾ സംഘടിപ്പിക്കാം. ലോഡ്ജുകളിലും റിസോർട്ടുകളിലും 50 ശതമാനം പേർക്ക് പ്രവേശനം നൽകാം. 50 ശതമാനം പേരെ പ്രവേശിപ്പിച്ച് ജിമ്മും പ്രവർത്തിക്കാം. 50 ജീവനക്കാരെ ഉപയോഗിച്ച് സ്വകാര്യ കമ്പനികൾക്ക് പ്രവർത്തിക്കാം. അതേസമയം സിനിമ തിയറ്ററുകൾ, സ്വിമ്മിങ് പൂളുകൾ, ആരാധനാലയങ്ങൾ തുടങ്ങിയവ അടഞ്ഞുകിടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.