സിദ്ധാരാമയ്യ ശാന്തിവന വിട്ടു; സ്ലിമ്മായി
text_fieldsമംഗളൂരു: തടിയും തൂക്കവും കുറച്ച് നിങ്ങളെന്നെ സ്ലിം ആക്കിയെന്ന് ആശുപത്രി അധികൃതരോട് പറഞ്ഞ മുൻ മുഖ്യമന്ത്രി സിദ്ധാരാമയ്യ സ്വരംതാഴ്ത്തി കൂട്ടിച്ചേർത്തു. രണ്ടാഴ്ചത്തെ യോഗയും ചികിത്സയും കഴിഞ്ഞ് അദ്ദേഹം വ്യാഴാഴ്ച ഉച്ചയോടെ ഉജ്റെ ശാന്തിവന നാച്വറോപ്പതി സെന്റർ വിട്ടു.
വയർ ഒതുങ്ങി, നീരുവലിഞ്ഞ മുഖത്തിന് ദൃഢപേശികൾ . ഇനി കോൺഗ്രസ്-ജെ.ഡി.എസ് കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ചുമതലകൾ ചുറുചുറുക്കോടെ നിർവ്വഹിക്കാം. സ്ഥാപന മേലധികാരി ഡോ. പ്രശാന്ത് ഷെട്ടിയുടെ നേതൃത്വത്തിലുള്ള ഡോക്ടർക്കും ജീവനക്കാർക്കും സിദ്ധാരാമയ്യ നന്ദി പറഞ്ഞു.
സ്ഥാപന തലവൻ ധർമ്മസ്ഥല ധർമ്മാധികാരി ഡോ. വീരേന്ദ്ര ഹെഗ്ഡെ യാത്ര അയക്കാൻ എത്തി. കഴിഞ്ഞ ദിവസങ്ങളിൽ കർണാടകയിലെ കോൺഗ്രസ് നേതാക്കൾ ഇവിടെ സന്ദർശിച്ചിരുന്നു. മടങ്ങുംവഴി ധർമ്മസ്ഥല മഞ്ചുനാഥ ക്ഷേത്രം സന്ദർശിക്കാൻ മുഖ്യമന്ത്രിയായിരിക്കെ ആരാധനാലയങ്ങളിൽ നിന്ന് അകന്നു നിന്ന സിദ്ധാരാമയ്യ മറന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.