മുൻ മന്ത്രി കെ.ജെ. ജോർജിനെതിരെ എൻഫോഴ്സ്മെന്റിൽ പരാതി
text_fieldsബംഗളൂരു: മുൻമന്ത്രിയും കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും മലയാളിയുമായ കെ.ജെ. ജോർജിനെതിരെ എൻഫോഴ്സ്മെൻ റ് ഡയറക്ടറേറ്റിൽ പരാതി. കർണാടക രാഷ്ട്ര സമിതി ചെയർമാൻ രവി കൃഷ്ണ റെഡ്ഡിയാണ് പരാതി നൽകിയത്. കെ.ജെ. ജോർജ് മന്ത്രി യായിരുന്നപ്പോൾ വിദേശത്ത് വൻതോതിൽ അനധികൃത സ്വത്തുണ്ടാക്കിയിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.
വിദേശത്ത് വൻതോതിൽ നിക്ഷേപം നടത്തിയത് സംബന്ധിച്ച് അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. പരാതിയെ തുടർന്ന് ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻറ് ആക്ട് (ഫെമ) പ്രകാരം ഇ.ഡി കേസ് രജിസ്റ്റർ ചെയ്തു. ഇതുസംബന്ധിച്ച് വിവരങ്ങൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ശേഖരിച്ചുവരുകയാണെന്ന് റിപ്പോർട്ട്.
സ്വത്തുക്കൾ സംബന്ധിച്ച്് ലോകായുക്തക്ക് സമർപ്പിച്ച സത്യവാങ്മൂലം പരിശോധിച്ച ശേഷമായിരിക്കും അന്വേഷണം നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.