'നൈറ്റ് ലൈഫി'ന് പ്രോത്സാഹനം; ബംഗളൂരുവിൽ രാത്രി ഒന്ന് വരെ ബാറുകളും ക്ലബ്ബുകളും പ്രവർത്തിക്കാൻ അനുമതി
text_fieldsബംഗളൂരു: ഇന്ത്യയുടെ ഐ.ടി സിറ്റിയായ ബംഗളൂരുവിൽ 'നൈറ്റ് ലൈഫി'ന് പ്രോത്സാഹനം നൽകുന്നതിന്‍റെ ഭാഗമായി രാത്രി ഒരു മണി വരെ ബാറുകളും ക്ലബ്ബുകളും റസ്റ്ററന്‍റുകളും പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകി. ഹോട്ടലുകൾക്കും ലൈസൻസുള്ള മറ്റ് കടകൾക്കും സ്ഥാപനങ്ങൾക്കും ഈ സമയം വരെ പ്രവർത്തിക്കാമെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി.
നേരത്തെ, നിയമസഭയിലെ ബജറ്റ് സെഷനിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ സമയമാറ്റം ഉറപ്പുനൽകിയിരുന്നു. ഇതാണ് ഇപ്പോൾ നടപ്പാക്കിയത്.
സർക്കാറിന് അധികവരുമാനം നേടിക്കൊടുക്കുന്നതാണ് തീരുമാനമെന്നാണ് വിലയിരുത്തൽ. തീരുമാനത്തെ ബംഗളൂരു ഹോട്ടൽ അസോസിയേഷൻ സ്വാഗതം ചെയ്തു. കൂടുതൽ വ്യാപാരവും തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിക്കപ്പെടുമെന്ന് അസോസിയേഷൻ പ്രസിഡന്‍റ് പി.സി. റാവു ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.