രാത്രി 10 മുതൽ പുലർച്ചെ ആറ് വരെ ഉച്ചഭാഷിണി ഉപയോഗം നിരോധിച്ച് കർണാടക സർക്കാർ
text_fieldsബംഗളൂരു: വിവാദങ്ങൾ കത്തിനിൽക്കെ രാത്രി 10 മുതൽ പുലർച്ചെ ആറ് വരെയുള്ള സമയത്ത് ഉച്ചഭാഷിണി ഉപയോഗം നിരോധിച്ച് കർണാടക സർക്കാർ. മറ്റ് സമയങ്ങളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കണമെങ്കിൽ അധികൃതരിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങണമെന്നും സർക്കാർ അറിയിച്ചു. ഓഡിറ്റോറിയം, കോൺഫറൻസ് റൂമുകൾ, കമ്മ്യൂണിറ്റി ഹാളുകൾ എന്നിവയടക്കമുള്ള അടച്ച പരിസരങ്ങൾക്ക് നിരോധനം ബാധകമല്ലെന്ന് സർക്കുലറിൽ പറയുന്നു.
പൊതുസ്ഥലങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കുമ്പോഴുള്ള ശബ്ദത്തിന് പരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ഉത്തരവും സർക്കുലറിൽ പരാമർശിക്കുന്നുണ്ട്.
മഹാരാഷ്ട്രയിൽ മേയ് മൂന്നിനകം മുസ്ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് എം.എൻ.എസ് നേതാവ് രാജ് താക്കറെ സർക്കാറിന് അന്ത്യശാസനം നൽകിയതോടെയാണ് ഉച്ചഭാഷിണി തർക്കം ആരംഭിച്ചത്. ഇത് നടപ്പാക്കിയില്ലെങ്കിൽ എം.എൻ.എസ് പ്രവർത്തകർ ബാങ്കുവിളിയുടെ നേരത്ത് ഉച്ചഭാഷിണിയിലൂടെ ഹനുമാൻ കീർത്തനം വായിക്കുമെന്നും താക്കറെ പറഞ്ഞിരുന്നു. വിദ്വേഷ പരാമർശനത്തിനെതിരെ താക്കറക്കെതിരെ ചൊവ്വാഴ്ച കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.