ഹിജാബ് വിലക്ക്: വിധി പറഞ്ഞ ജഡ്ജിമാർക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തുമെന്ന് കർണാടക
text_fieldsബെംഗളൂരു: ഹിജാബ് വിഷയത്തിൽ വിധി പുറപ്പെടുവിച്ച ഹൈകോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെ മൂന്ന് ജഡ്ജിമാർക്ക് 'വൈ'കാറ്റഗറി സുരക്ഷ നൽകുമെന്ന് കർണാടക സർക്കാർ അറിയിച്ചു. മധുരയിലെ കോരിപാളയത്ത് നടന്ന പൊതുയോഗത്തിൽ ചിലർ ഹിജാബ് വിവാദത്തിൽ വിധി പുറപ്പെടുവിച്ച ജഡ്ജിമാർക്കെതിരെ സംസാരിച്ച പശ്ചാത്തലത്തിലാണിത് തീരുമാനമെന്ന് സർക്കാർ അറിയിച്ചു.
ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആവശ്യപ്പെട്ടു. പ്രതികളെ എത്രയും പെട്ടെന്ന് കസ്റ്റഡിയിലെടുക്കാന്‍ തമിഴ്‌നാട് സർക്കാരുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കാന്‍ സംസ്ഥാന ഡി.ജി.പിയോട് നിർദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു. മധുര സംഭവത്തെ അപലപിക്കാത്ത പ്രതിപക്ഷത്തെ കപട മതേതരവാദികൾ എന്നും ബൊമ്മൈ പരിഹസിച്ചു.
"സംഭവം നടന്ന് മൂന്ന് നാല് ദിവസം കഴിഞ്ഞിട്ടും കപട മതേതര ലോബി എന്താണ് മിണ്ടാത്തത്? ഹിജാബ് വിധിയുടെ പേരിൽ ആളുകൾ ജഡ്ജിമാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുമ്പോൾ മിണ്ടാതിരിക്കുന്നത് മതേതരത്വമല്ല, വർഗീയതയാണ്. ഞാൻ ഈ സംഭവത്തെ ശക്തമായി അപലപിക്കുന്നു, നിങ്ങൾ എല്ലാവരും മൗനം വെടിഞ്ഞ് വധഭീഷണിക്കെതിരെ പ്രതികരിക്കണം" - ബൊമ്മൈ പറഞ്ഞു.
വിഷയത്തിൽ മൂന്ന് തൗഹീദ് ജമാഅത്ത് പ്രവർത്തകർക്കെതിരെ നേരത്തെ തന്നെ തമിഴ്നാട് പൊലീസ് കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.