കർണാടകക്ക് സംസ്ഥാന പതാക വേണം; ദേശവിരുദ്ധമെന്ന് ബി.ജെ.പി
text_fieldsബംഗളൂരു: കർണാടക്ക് പ്രത്യേക സംസ്ഥാന പതാക വേണമെന്ന് സിദ്ധരാമയ്യ സർക്കാർ. ജമ്മു കശ്മീരിന് സ്വന്തമായി സംസ്ഥാന പതാക അനുവദിച്ചതു പോലെ കർണാടക്കും അനുമതി വേണമെന്നാണ് സർക്കാർ ആവശ്യം.
നിയമപരമായി അംഗീകാരം ലഭിക്കത്തക്ക വിധത്തിൽ സംസ്ഥാന പതാക രൂപകൽപന ചെയ്യാൻ സർക്കാർ ഒമ്പതംഗ സമിതിയെ രൂപീകരിച്ചു. ഹിന്ദി ഭാഷ നിർബദ്ധമാക്കുന്നതിനെതിരെ സംസ്ഥാനത്ത് നടന്ന വൻപ്രക്ഷോഭത്തിന് തൊട്ടുപിറകെയാണ് കർണാടകക്ക് സ്വന്തമായി പതാക വേണമെന്ന ആവശ്യം ഉയർന്നു വന്നിരിക്കുന്നത്.
എന്നാൽ കർണാടകയുടെ ആവശ്യം ദേശവിരുദ്ധമാണെന്ന് കേന്ദ്രമന്ത്രി ബന്ദാരു ദാത്രേയ പ്രതികരിച്ചു. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ദേശവികാരത്തെ പരിഗണിക്കാതിരിക്കാൻ കഴിയില്ല. ദേശീയ പാർട്ടിയായ കോൺഗ്രസാണ് അവർക്കുവേണ്ടി പ്രത്യേക പതാക എന്ന ആവശ്യവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. രാജ്യത്തിെൻറ അഖണ്ഡത തകർക്കുന്ന നീക്കമാണിതെന്നും മന്ത്രി പറഞ്ഞു.
അതേസമയം,കോൺഗ്രസ് എം.പി ശശി തരൂർ പ്രത്യേക പതാക ആവശ്യത്തിനെതിരെ രംഗത്തെത്തി. സംസ്ഥാന പതാക അനുവദിക്കുന്നത് ദേശീയ പതാകയുടെ പരാമാധികാരത്തിെൻറ ലംഘനമാണ്. ദേശീയ പതാകയുടെ പരാമധികാരത്തെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. കശ്മീരിന് പ്രത്യേക പതാക അനുവദിച്ചതുപോലെ എല്ലാ സംസ്ഥാനങ്ങളും ഇതേ ആവശ്യം ഉന്നയിക്കുന്നത് ശരിയല്ലെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.