കർണാടകയിൽ സംസ്ഥാനത്തേക്കാൾ പ്രായമുള്ള 17,000 ഓളം വോട്ടർമാർ
text_fieldsബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് കർണാടക. മെയ് 10നാണ് കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനിടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ അറിയിച്ച രസകരമായ വസ്തുതയാണ് ഇപ്പോൾ ചർച്ചയാവുന്നത്. കർണാടകയിലെ വോട്ടർമാരിൽ 16,976 പേർക്ക് 100വയസിലധികം പ്രായമുണ്ടെന്നായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ അറിയിച്ചത്.
കർണാടകയിൽ ആകെ 5.21കോടി വോട്ടർമാരാണുള്ളത്. അതിൽ 2.59 കോടി വനിത വോട്ടർമാരാണ്. 12.15ലക്ഷം വോട്ടർമാർക്കാവട്ടെ 80ലധികം പ്രായമുണ്ട്. ഇവരിൽ 9,985 സ്ത്രീകളുൾെപ്പടെ 16,979 പേരുടെ പ്രായം 100ന് മുകളിലാണ്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണിതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ പറയുന്നു.
മൈസൂരുവിൽ നൂറ് വയസിന് മുകളിലുള്ള 1744 വോട്ടർമാരും ബെളഗാവിയിൽ 1536 വോട്ടർമാരാണുള്ളത്. കർണാടകയിൽ ഒറ്റ ഘട്ടമായണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 13നാണ് വോട്ടെണ്ണൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.