ആദ്യം കോവിഷീൽഡ് വാക്സിൻ രണ്ട് ഡോസ്, പിന്നീട് കോവാക്സിനും.. രണ്ടും എടുക്കുന്നതിൽ തെറ്റുണ്ടോ?
text_fieldsബംഗളുരു: കോവിഷീൽഡ് വാക്സിൻ് രണ്ട് ഡോസെടുത്തതിനുശേഷം കർണാടയിലെ ആരോഗ്യപ്രവർത്തകർ കോവാക്സിനും എടുക്കുന്നതായി റിപ്പോർട്ട്. പിടിക്കപ്പെടാതിരിക്കാനായി രണ്ട് ടെലിഫോൺ നമ്പറുകളിൽ നിന്നാണ് ഇവർ വാക്സിനുവേണ്ടി രജിസ്റ്റർ ചെയ്യുന്നത്.
'വലിയ തോതിൽ കോവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട ഇടങ്ങിലാണ് ഇവർ ജോലി ചെയ്യുന്നത്. രണ്ട് വാക്സിനെക്കുറിച്ചും ഇവർക്ക് നല്ലതുപോലെ അറിയാം. അപ്പോൾപിന്നെ രണ്ടും എടുക്കുന്നതിൽ എന്താണ് തെറ്റ്? ഇതേക്കുറിച്ച് ചില ഡോക്ടർമാർ ഇങ്ങനെ അഭിപ്രായപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ച ജനുവരിയിൽ കർണാടകയിൽ ആറ് സ്ഥാപനങ്ങളിൽ മാത്രമാണ് ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിൻ ലഭിച്ചിരുന്നത്. രണ്ട് ഡോസ് എടുത്തതിനുശേഷവും ചില ഡോക്ടർമാർ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇത് മൂലമാണ് ആരോഗ്യ പ്രവർത്തകർ രണ്ട് വാക്സിനുകളും എടുക്കാമെന്ന തീരുമാനത്തിലെത്തിയത് എന്നാണ് കരുതുന്നത്.
'കോവിഷീൽഡ് വാക്സിനെടുത്ത് 28 ദിവസം കഴിഞ്ഞ് ആന്‍റിബോഡി ടെസ്റ്റ് നടത്തിയ ചിലർക്ക് നെഗറ്റീവ് റിസൽറ്റ് ലഭിച്ചിരുന്നു. ഇതിനാലാണ് ഇവർ കോവാക്സിൻ എടുക്കുന്നത്.' ഡോക്ടർമാർ പറയുന്നു.
എന്നാൽ വാക്സിൻ ക്ഷാമം നേരിടുന്ന ഈ സമയത്ത് ഇത്തരത്തിൽ തനിക്ക് കൂടുതൽ സംരക്ഷണം ലഭിക്കുന്നതിനുവേണ്ടി എടുക്കുന്ന നടപടികൾ മറ്റൊരാളുടെ അവസരം തട്ടിയെടുക്കുന്നതിന് തുല്യമാണെന്ന് കോവിഡ് ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റി ചെയർപേഴ്സൺ ഡോ. എം.കെ സുദർശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.