വിവാഹ പങ്കാളിയെ തെരഞ്ഞെടുക്കുന്നത് മൗലികാവകാശമെന്ന് കർണാടക ഹൈകോടതി
text_fieldsബംഗളൂരു: ജാതിക്കും മതത്തിനുമപ്പുറം രാജ്യത്ത് ഒരു വ്യക്തിക്ക് വൈവാഹിക ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മൗലികാവകാശമാണെന്നും അതിൽ ആർക്കും കൈകടത്താനാവില്ലെന്നും കർണാടക ഹൈകോടതി. വ്യത്യസ്ത മതക്കാർ തമ്മിലുള്ള വിവാഹത്തെ നിരുത്സാഹപ്പെടുത്താൻ കർണാടകയടക്കം പല സംസ്ഥാനങ്ങളും നിയമരൂപവത്കരണത്തിനൊരുങ്ങുന്നതിനിെടയാണ് ഹൈകോടതി നിലപാട് വ്യക്തമാക്കിയത്. ഡൽഹി, അലഹബാദ് ഹൈകോടതികളും സമാന നിലപാട് പ്രകടിപ്പിച്ചിരുന്നു.
സംഘ്പരിവാർ ഗൂഢാേലാചനയായ 'ലവ് ജിഹാദ്' തടയാനെന്ന പേരിൽ ബി.ജെ.പി ഭരിക്കുന്ന യു.പിയിൽ വിവാദ നിയമം കഴിഞ്ഞയാഴ്ച നിലവിൽവന്നിരുന്നു. ബംഗളൂരു സ്വദേശിയും സോഫ്റ്റ്വെയർ എൻജിനീയറുമായ എച്ച്.ബി. വജീദ് ഖാൻ നൽകിയ ഹേബിയസ് കോർപസ് ഹരജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കർണാടക ഹൈകോടതി പരാമർശം. സോഫ്റ്റ്വെയർ എൻജിനീയറായ ജി. രമ്യ എന്ന യുവതിയെ താനുമായുള്ള വിവാഹത്തിൽനിന്ന് അവരുടെ മാതാപിതാക്കൾ തടയുകയാണെന്നും രമ്യയെ ഹാജരാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് വജീദ് ഹരജി നൽകിയത്. ബംഗളൂരു വിദ്യാരണ്യപുരയിലുള്ള മഹിള ദക്ഷത സമിതി കേന്ദ്രത്തിൽ കഴിയുന്ന യുവതിയും മാതാപിതാക്കൾക്കെതിരെ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. തെൻറ സഹപ്രവർത്തകൻകൂടിയായ ഹരജിക്കാരനെ വിവാഹം കഴിക്കാൻ തീരുമാനിച്ചെന്നും എന്നാൽ, മാതാപിതാക്കൾ തടസ്സം നിൽക്കുകയാണെന്നും യുവതി കോടതിയെ അറിയിച്ചു.
ഭരണഘടന നൽകുന്ന മൗലികാവകാശപ്രകാരം പ്രായപൂർത്തിയായ പൗരന്മാർക്ക് അവർക്ക് ഇഷ്ടമുള്ളവരെ വിവാഹ പങ്കാളിയായി സ്വീകരിക്കാമെന്നും ആ സ്വാതന്ത്ര്യ പ്രകാരം രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധത്തിൽ മതത്തിെൻറയോ ജാതിയുടെയോ പേരിൽ മറ്റൊരാൾക്കും ഇടപെടാനാവില്ലെന്നും ഹരജി പരിഗണിച്ച ജസ്റ്റിസ് എസ്. സുജാത, സച്ചിൻ ശങ്കർ മാഗധം എന്നിവരടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി. ഉത്തരവ് പ്രകാരം, രമ്യയെ മഹിള കേന്ദ്രത്തിൽനിന്ന് ചന്ദ്ര ലേഒൗട്ട് പൊലീസ് കോടതിയിൽ ഹാജരാക്കി. രമ്യയുടെ മാതാപിതാക്കളായ ഗംഗാധർ, ഗിരിജ എന്നിവരും വജീദ് ഖാെൻറ മാതാവ് ശ്രീലക്ഷ്മിയും കോടതിയിൽ ഹാജരായിരുന്നു. വനിത ശിശുക്ഷേമ സമിതിക്ക് കീഴിലെ കുടുംബ തർക്ക പരിഹാര ഫോറത്തിൽ പരാതി നൽകിയതിനെ തുടർന്ന് താൻ മഹിള മന്ദിരത്തിൽ കഴിയുകയായിരുന്നെന്ന് കോടതിയെ അറിയിച്ചു. ഇരുവരുടെയും വിവാഹക്കാര്യത്തിൽ തനിക്ക് എതിർപ്പില്ലെന്ന് വാജിദിെൻറ മാതാവും കോടതിയെ ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.