Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2022 10:28 AM GMT Updated On
date_range 9 Feb 2022 10:29 AM GMTഹിജാബ് നിരോധനം: ബംഗളൂരുവിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് സമീപം നിരോധനാജ്ഞ
text_fieldsbookmark_border
ന്യൂഡൽഹി: ഹിജാബ് വിവാദത്തിൽ കർണാടകയിൽ പ്രതിഷേധങ്ങൾ ശക്തമാവുന്നതിനിടെ ബംഗളൂരുവിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നഗരത്തിലെ സ്കൂളുകൾക്കും കോളജുകൾക്കും സമീപം കൂട്ടം കൂടുന്നതിനും പ്രതിഷേധം നടത്തുന്നതിനുമാണ് വിലക്ക്.
ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ കമൽ പന്താണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്. നഗരത്തിൽ പ്രതിഷേധമുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും സുരക്ഷക്കായി നിയന്ത്രണം ഏർപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി ഒമ്പത് മുതൽ 22 വരെയായിരിക്കും നിയന്ത്രണം നിലവിലുണ്ടാവുക. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 200 മീറ്റർ ചുറ്റളവിൽ ഉത്തരവ് ബാധകമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story