ജാമിയ മസ്ജിദിൽ ആഞ്ജനേയ വിഗ്രഹത്തെ ആരാധിക്കാൻ അനുവദിക്കണമെന്ന് ഹിന്ദുത്വ പ്രവർത്തകർ
text_fieldsകർണാടക: ശ്രീരംഗപട്ടണത്തെ ജാമിയ മസ്ജിദിൽ ആഞ്ജനേയ വിഗ്രഹത്തെ ആരാധിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഹിന്ദുത്വ പ്രവർത്തകർ. ക്ഷേത്രം പള്ളിയാക്കി മാറ്റിയതാണെന്നും മസ്ജിദിൽ പൂജ നടത്താൻ അനുവദിക്കണമെന്നുമാണ് നരേന്ദ്ര മോദി വിചാർ മഞ്ച് പ്രവർത്തകർ മാണ്ഡ്യ ഡെപ്യൂട്ടി കമീഷണർക്ക് നൽകിയ അപേക്ഷയിൽ പറയുന്നത്.
ആഞ്ജനേയ ക്ഷേത്രത്തിന് മുകളിലാണ് ജാമിയ മസ്ജിദ് പണിതത്. മസ്ജിദ് ക്ഷേത്രമായിരുന്നു എന്നതിന് ചരിത്രപരമായ തെളിവുകളുണ്ട്. പള്ളിക്കുള്ളിലെ തൂണുകളിൽ ഹൈന്ദവ ലിഖിതങ്ങൾ ഉണ്ട്. പേർഷ്യൻ ഖലീഫക്കുള്ള കത്തിൽ ടിപ്പു സുൽത്താൻ ഇതേക്കുറിച്ച് എഴുതിയിട്ടുണ്ടെന്നും രേഖകൾ പുരാവസ്തു വകുപ്പ് പരിഗണിക്കമെന്നും അപേക്ഷയിൽ പറയുന്നു. പള്ളിയുടെ പരിസരത്തെ കുളത്തിൽ കുളിക്കാൻ അനുമതി നൽകണമെന്ന ആവശ്യവും ഇവർ ഉന്നയിക്കുന്നു.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പരിപാലിക്കുന്ന പൈതൃക സ്ഥലമാണ് 1782ൽ പണികഴിപ്പിച്ച ജാമിയ മസ്ജിദ്.
ശിവലിംഗം കണ്ടെന്ന പരാതിയിൽ വാരണാസിയിലെ ഗ്യാൻവാപി പള്ളിയുടെ ഒരു ഭാഗം അടച്ചിടാൻ കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് കർണാടകയിൽ നിന്നുള്ള പുതിയ വാർത്ത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.