Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightല​വ്​​ജി​ഹാ​ദ്​...

ല​വ്​​ജി​ഹാ​ദ്​ ത​ട​യാ​ൻ പ്ര​ത്യേ​ക നി​യ​മം വേ​ണ്ടെന്ന് കർണാടക ആ​ഭ്യ​ന്ത​ര​മ​​ന്ത്രി

text_fields
bookmark_border
ല​വ്​​ജി​ഹാ​ദ്​ ത​ട​യാ​ൻ പ്ര​ത്യേ​ക നി​യ​മം വേ​ണ്ടെന്ന് കർണാടക ആ​ഭ്യ​ന്ത​ര​മ​​ന്ത്രി
cancel

ബം​ഗ​ളൂ​രു: ല​വ്​​ജി​ഹാ​ദ്​ ത​ട​യാ​നാ​യി ക​ർ​ണാ​ട​ക​യി​ൽ പ്ര​ത്യേ​ക നി​യ​മം ആ​വ​ശ്യ​മി​​ല്ലെ​ന്ന്​ ആ​ഭ്യ​ന്ത​ര​മ​​ന്ത്രി അ​ര​ഗ ജ്ഞാ​നേ​ന്ദ്ര പ​റ​ഞ്ഞു. ആ​ർ.​എ​സ്.​എ​സും മ​റ്റ്​ ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ളും ല​വ്​​ജി​ഹാ​ദ്​ ത​ട​യാ​നാ​യി സം​സ്ഥാ​ന​ത്ത്​ പ്ര​ത്യേ​ക നി​യ​മം വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ നി​ല​വി​ലു​ള്ള 'നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ത​ട​യ​ൽ നി​യ​മം' ത​​​ന്നെ ധാ​രാ​ള​മാ​ണെ​ന്നും ഈ ​നി​യ​മ​ത്തി​ൽ​ത​ന്നെ അ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ത​ട​യാ​ൻ വ​കു​പ്പു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​ന്നാ​ൽ ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ഏ​തൊ​രാ​ൾ​ക്കും അ​വ​ര​വ​രു​ടെ വി​ശ്വാ​സം അ​നു​സ​രി​ച്ച്​ ജീ​വി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ട്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ നി​ർ​ബ​ന്ധം പി​ടി​ക്ക​ലും ആ​നു​കൂ​ല്യ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യ​ലും പാ​ടി​ല്ല. നി​ർ​ബ​ന്ധി​ത മ​തം​മാ​റ്റം ഉ​ണ്ടാ​കു​ന്ന ഘ​ട്ട​ത്തി​ൽ വീ​ട്ടു​കാ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​ക​ണ​മെ​ന്നും അ​വ​ർ ഉ​ചി​ത​മാ​യ ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക​യി​ൽ സെ​പ്​​റ്റം​ബ​ർ 30നാ​ണ്​ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്. ഏ​തു​ത​ര​ത്തി​ലു​ള്ള മ​തം​മാ​റ്റ​വും നി​യ​മ​ത്തി​ന്​ കീ​ഴി​ലാ​വു​ന്ന ത​ര​ത്തി​ലാ​ണ്​ ഇ​തി​ലെ വ്യ​വ​സ്ഥ​ക​ൾ. നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന് 10 വ​ർ​ഷം വ​രെ ത​ട​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് നി​യ​മം. തെ​റ്റി​ദ്ധ​രി​പ്പി​ക്ക​ൽ, നി​ർ​ബ​ന്ധി​ക്ക​ൽ, ച​തി, സ്വാ​ധീ​നം, ബ​ല​പ്ര​യോ​ഗം, വ​ശീ​ക​ര​ണം, വി​വാ​ഹം, പ​ണ​മോ മ​റ്റു സാ​ധ​ന​ങ്ങ​ളോ വാ​ഗ്ദാ​നം ചെ​യ്യു​ക തു​ട​ങ്ങി​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഒ​രാ​ളെ ഒ​രു മ​ത​ത്തി​ൽ​നി​ന്ന് മ​റ്റൊ​രു മ​ത​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​ത് കു​റ്റ​കൃ​ത്യ​മാ​യി പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnataka home ministerLove Jihad
News Summary - Karnataka Home Minister says no special law to prevent love jihad
Next Story