കർണാടകയിൽ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ രാജിവെച്ചു; മാനസിക പീഡനമെന്ന്
text_fieldsബംഗളൂരു: മാനസിക പീഡനത്തിനിരയാകുകയാണെന്ന് ആരോപിച്ച് കർണാകടയിലെ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ രാജിവെച്ചു. പി. രവീന്ദ്രനാഥാണ് ചൊവ്വാഴ്ച സർക്കാരിന് രാജി സമർപ്പിച്ചത്.
ഡയറക്ടറേറ്റ് ഓഫ് സിവിൽ റൈറ്റ്‌സ് എൻഫോഴ്‌സ്‌മെന്റിൽ (ഡി.സി.ആർ.ഇ) ഡി.ജി.പിയായിരുന്ന രവീന്ദ്രനാഥിനെ അടുത്തിടെ കർണാടക പൊലീസിന്റെ പരിശീലന വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. വ്യാജ ജാതി സർട്ടിഫിക്കറ്റ് കേസിൽ ഉൾപ്പെട്ടവർക്കെതിരെ നടപടി സ്വീകരിച്ചതിന്‍റെ പ്രതികാര നടപടിയായാണ് തന്നെ മാറ്റിയതെന്നും നിരന്തരം മാനസിക പീഡനം അനുഭവിക്കേണ്ടി വന്നതായും രാജിക്കത്തിൽ പറയുന്നുണ്ട്.
അതേസമയം, ബി.ജെ.പി സർക്കാരിന്‍റെ കാലത്ത് മാത്രമല്ല ഇത്തരം രാജികൾ ഉണ്ടാവാറുള്ളതെന്നും ആഭ്യന്തരമായ മറ്റെന്തെങ്കിലും കാരണം രാജിക്ക് പിന്നിലുണ്ടാവാമെന്നുമാണ് കർണാടക തൊഴിൽ വകുപ്പ് മന്ത്രി ഹെബ്ബാർ ശിവറാം പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.