ജെ.ഡി-എസ് എം.എല്‍.എ ശ്രീനിവാസ ഗൗഡ കോണ്‍ഗ്രസിലേക്കെന്ന്
text_fieldsബംഗളൂരു: കോലാറിലെ ജെ.ഡി-എസ് എം.എല്‍.എ കെ. ശ്രീനിവാസ ഗൗഡ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡൻറ് ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയ ശ്രിനിവാസ ഗൗഡ കോണ്‍ഗ്രസില്‍ ചേരാന്‍ താൽപര്യം പ്രകടിപ്പിച്ചതായാണ് വിവരം.
കഴിഞ്ഞ കോണ്‍ഗ്രസ്- ജെ.ഡി-എസ് സഖ്യസര്‍ക്കാറില്‍ മന്ത്രിയായിരുന്നു ശ്രീനിവാസ ഗൗഡ. 2019ല്‍ ബി.ജെ.പി പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്ത് ചാക്കിട്ടുപിടിക്കാന്‍ ശ്രമിച്ചതായി അദ്ദേഹം ആരോപിച്ചിരുന്നു. ചാമുണ്ഡേശ്വരിയിലെ ജെ.ഡി-എസ് എം.എല്‍.എയായ ജി.ടി. ദേവഗൗഡ കോണ്‍ഗ്രസില്‍ ചേരുമെന്ന് നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.
ഗുബ്ബി എം.എല്‍.എ എസ്.ആര്. ശ്രീനിവാസും ജെ.ഡി-എസ് വിട്ട് കോണ്‍ഗ്രസിലേക്ക് വരുമെന്ന് സൂചനയുണ്ട്. അടുത്തിടെ ജെ.ഡി-എസ് എം.എല്‍.എ മധു ബംഗാരപ്പ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.