എച്ച്.െഎ.വി ബാധിതയുടെ മൃതദേഹം കണ്ടെത്തിയ തടാകം വറ്റിച്ചു
text_fieldsബംഗളൂരു: എച്ച്.െഎ.വി ബാധിതയുടെ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ടതിനെ തുടർന്ന് കർണാടകയിലെ തടാകം വറ്റിച്ചു. 23 ഏക്കർ തടാകമാണ് കഴിഞ്ഞ ദിവസം വറ്റിച്ചത്. ഹുബ്ബള്ളിയിലെ മൊറാബ് ഗ്രാമത്തിലാണ് തടാകമുള്ളത്. തടാകത്തിൽ 30 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം നവംബർ 29നാണ് കണ്ടെത്തിയത്. മൃതദേഹത്തിെൻറ പകുതിയോളം മീനുകൾ ഭക്ഷിച്ചു കഴിഞ്ഞിരുന്നു.
പരിശോധനയിൽ യുവതി എച്ച്.െഎ.വി ബാധിതയാണെന്ന് വ്യക്തമായതിനാൽ തടാകത്തിലെ െവള്ളം കുടിക്കാൻ നാട്ടുകാർ വിസമ്മതിച്ചു. തുടർന്നാണ് തടാകം വറ്റിച്ചത്. വെള്ളം പരിശോധിച്ചെന്നും രോഗാണു ബാധയില്ലെന്നും അധികൃതർ ഉറപ്പു പറഞ്ഞിട്ടും നാട്ടുകാർ അത് ഉപയോഗിക്കാൻ തയാറായില്ല. തുടർന്നാണ് വെള്ളം വറ്റിക്കാൻ തീരുമാനിച്ചത്.
നാലു മോേട്ടാറുകൾ ഉപയോഗിച്ച് 20 പൈപ്പുകൾ വഴിയാണ് വെള്ളം പമ്പ് ചെയത് കളഞ്ഞത്. അധികൃതർ തടാകം വറ്റിച്ചില്ലെങ്കിൽ ടാങ്കറുകളുമായി വന്ന് വെള്ളം വറ്റിക്കുമെന്ന് നാട്ടുകാർ പറഞ്ഞു. ഇൗ സാഹചര്യത്തിൽ മറ്റുവഴികൾ ഉണ്ടായിരുന്നില്ലെന്ന് നവാൽഗുണ്ട് തഹസിൽദാർ നവീൻ ഹുള്ളർ പറഞ്ഞു.
ബുധനാഴ്ച വൈകീേട്ടാടെ വെള്ളം വറ്റിച്ചു. തടാകം വൃത്തിയാക്കിയ ശേഷം മാലപ്രഭ കനാലിലെ വെള്ളം ഉപയോഗിച്ച് നിറച്ചു. പ്രദേശത്തെ ആയിരത്തിലേറെ പേരുടെ കുടിെവള്ള സ്രോതസ്സാണ് തടാകം.
നാട്ടുകാരുടെ ഭയത്തിന് ശാസ്ത്രീയാടിത്തറയില്ലെന്ന് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ചെസ്റ്റ് ആൻറ് കമ്മ്യൂണിക്കബിൾ ഡിസീസ് ഡയറക്ടർ ഡോ. നാഗരാജ് പറഞ്ഞു. രോഗാണു വെള്ളത്തിൽ കലർന്ന് വെള്ളം മലിനമാകുെമന്ന വിശ്വാസം തെറ്റാണ്. 25 ഡിഗ്രി സെൻറീഗ്രേഡിനു മുകളിലെ താപനിലയിൽ വെള്ളത്തിൽ എട്ടു മണിക്കൂറിൽ കൂടുതൽ രോഗാണുവിന് അതിജീവിക്കാൻ സാധിക്കില്ലെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ആറു ദിവസത്തിലേറെയായി മൃതദേഹം കണ്ടെത്തിയിട്ട്. അതിനാൽ രോഗാണുക്കൾ നശിച്ചുകഴിഞ്ഞിരിക്കുമെന്നും ഡോ.നാഗരാജ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.