ബസവജയന്തി ദിനത്തിൽ ലിംഗായത്ത് സ്നേഹപ്രകടനവുമായി മോദിയും അമിത് ഷായും
text_fieldsബംഗളൂരു: ലിംഗായത്ത് മതപദവി വിഷയത്തിൽ സമുദായത്തിെൻറ എതിർപ്പ് നേരിടുന്ന ബി.ജെ.പി നിയമസഭ തെരഞ്ഞെടുപ്പിന് മുേമ്പ പ്രശ്നം പരിഹരിക്കാൻ അനുനയ ശ്രമങ്ങൾ സജീവമാക്കി. ലിംഗായത്ത് ആചാര്യനായ ബസവേശ്വരയുടെ ജന്മദിനമായ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ലണ്ടനിലെ തെംസ് നദിക്കരയിലെയും ദേശീയാധ്യക്ഷൻ അമിത് ഷാ ബംഗളൂരുവിലെയും ബസവ പ്രതിമകളിൽ മാല ചാർത്തി. പ്രത്യേക മതപദവി വിഷയത്തിൽ ബി.ജെ.പി നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് വേൾഡ് ലിംഗായത്ത് മഹാസഭ പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധത്തിനിടയിലായിരുന്നു അമിത് ഷാ ചടങ്ങിൽ പെങ്കടുത്തത്. ബംഗളൂരു ബസവേശ്വര സർക്കിളിൽ നടന്ന പ്രതിഷേധത്തിനിടെ നിരവധി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പയും ചടങ്ങിൽ പെങ്കടുത്തു. ലണ്ടനിൽ ബസവേശ്വര ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിലാണ് ആൽബർട്ട് എംബാങ്ക്മെൻറ് ഗാർഡനിലെ ബസവ പ്രതിമയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാലചാർത്തിയത്. ലാംബേത്ത് മുൻ മേയറും ബസവേശ്വര ചാരിറ്റബിൾ ട്രസ്റ്റ് കൺവീനറുമായ ഡോ. നീരജ് പാട്ടീലും പെങ്കടുത്തു. ചടങ്ങിെൻറ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച മോദി, ബസവേശ്വര ഭഗവാെൻറ തത്ത്വങ്ങൾ ലോകം മുഴുവനുമുള്ള ജനങ്ങളെ സ്വാധീനിച്ചതായി ചൂണ്ടിക്കാട്ടി.
ബസവ തത്ത്വങ്ങളെ പിന്തുടരുന്ന ലിംഗായത്തുകളെയും വീരശൈവ-ലിംഗായത്തുകളെയും ന്യൂനപക്ഷ പദവിയോടെ പ്രത്യേക മതമായി അംഗീകരിക്കാമെന്ന കർണാടക സർക്കാറിെൻറ നിർദേശം കേന്ദ്രസർക്കാറിെൻറ പരിഗണനയിലാണ്. കാലങ്ങളായി ബി.ജെ.പിയെ പിന്തുണക്കുന്ന ലിംഗായത്തുകളുടെ മതപദവി ആവശ്യം സിദ്ധരാമയ്യ സർക്കാർ അംഗീകരിച്ചതോടെ ലിംഗായത്തുകളുടെ വോട്ട് കോൺഗ്രസിലേക്ക് ചോരുമെന്ന ഭീതിയിലാണ് ബി.ജെ.പി. മതപദവി വിഷയത്തിൽ ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കാനിടയില്ല.
എന്നാൽ, ഇക്കാര്യത്തിൽ തുറന്ന നിലപാട് പ്രഖ്യാപിച്ചിട്ടുമില്ല. ലിംഗായത്തുകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ സമ്മതിക്കില്ല എന്നു മാത്രമാണ് ഇതേക്കുറിച്ച് അമിത് ഷാ പറഞ്ഞത്. സംസ്ഥാനത്തെ ലിംഗായത്ത് സന്യാസിമാരിൽ ഒരു വിഭാഗം തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കർണാടകയിലെത്തുേമ്പാഴെല്ലാം ലിംഗായത്തുകളുടെ പ്രധാന മഠങ്ങളിലും സന്ദർശനം നടത്തിവരുകയാണ്. മതപദവി തീരുമാനത്തിനെതിരു നിൽക്കുന്ന, ലിംഗായത്തുകളിലെ വീരശൈവ വിഭാഗം ഒപ്പമുള്ളതാണ് ബി.ജെ.പിക്ക് ആശ്വാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.