കർണാടക-മഹാരാഷ്ട്ര അതിർത്തി തർക്കം: കർണാടകയിൽ പ്രതിഷേധം, മഹാരാഷ്ട്ര ട്രക്കുകൾ തടഞ്ഞു; കല്ലേറ്
text_fieldsബെളഗാവി: കർണാടക-മഹാരാഷ്ട്ര അതിർത്തി തർക്കം രൂക്ഷമായതോടെ ബെളഗാവിയിൽ മഹാരാഷ്ട്രയുടെ നമ്പർ പ്ലേറ്റുള്ള ട്രക്കുകൾ തടഞ്ഞു. ചില ട്രക്കുകൾക്ക് നേരെ കല്ലേറുമുണ്ടായി. കർണാടക സംരക്ഷണ വേദികെ എന്ന സംഘടനയുടെ പ്രതിഷേധമാണ് അക്രമാസക്തമായത്.
ബെളഗാവിയാണ് തർക്കത്തിന്റെ കേന്ദ്രസ്ഥാനം. 1960 ൽ ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിച്ചപ്പോൾ മറാത്തികൾ കൂടുതലുള്ള ബെളഗാവി കന്നഡ ഭഷാ സംസാരിക്കുന്ന കർണാടകക്ക് തെറ്റായി നൽകിയതാണെന്നാണ് മഹാരാഷ്ട്രയുടെ വാദം.
മഹാരാഷ്ട്രയെ തടയാനായി കർണാടകയുടെ പാരമ്പര്യമായുള്ള പതാകയുമേന്തിയാണ് പ്രതിഷേധം നടക്കുന്നത്. ഗതാഗതമുൾപ്പെടെ തടസപ്പെടുത്തിയാണ് പ്രതിഷേധങ്ങൾ അരങ്ങേറുന്നത്.
സ്ഥിതിഗതികൾ ശാന്തമാക്കാൻ പൊലീസിനെ വിന്യസിച്ചെങ്കിലും പ്രതിഷേധക്കാർ പൊലീസുമായി തർക്കിക്കുകയും റോഡിൽ കിടന്ന് പ്രതിഷേധിക്കുകയും ചെയ്തു.
അതിർത്തി തർക്ക പരിഹാരത്തിനായി മഹാരാഷ്ട്ര മന്ത്രിമാരായ ചന്ദ്രകാന്ത് പാട്ടീലിനെയും ശംഭുരാജ് ദേശായിയെയും നിയമിച്ചിരുന്നു. ഇവർ ഇന്ന് ബെളഗാവി സന്ദർശിക്കാനിരിക്കുകയായിരുന്നു. എന്നാൽ, സന്ദർശനം ക്രമസമാധാന പ്രശ്‌നത്തിന് കാരണമാകുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തിങ്കളാഴ്ച പറഞ്ഞിരുന്നു. അതേതുടർന്ന് സന്ദർശിനം മാറ്റിവെച്ചു. അതിർത്തി തർക്കം നിലവിൽ സുപ്രീംകോടതി പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.