ദലിതനെ പ്രണയിച്ച മകളെ പിതാവ് കൊന്നു; വിവരമറിഞ്ഞ് യുവാവ് ജീവനൊടുക്കി
text_fieldsമംഗളൂരു: കോലാർ ജില്ലയിൽ ദലിത് യുവാവിനെ ഇഷ്ടപ്പെട്ട മകളെ പിതാവ് കൊന്നു. വിവരമറിഞ്ഞ് യുവാവ് തീവണ്ടിക്ക് മുന്നിൽ ചാടി മരിച്ചു.
ബൊഡഗുർകി ഗ്രാമത്തിൽ കെ.എ. കൃഷ്ണമൂർത്തിയുടെ മകൾ കീർത്തിയാണ് (20) ചൊവ്വാഴ്ച രാത്രി കൊല്ലപ്പെട്ടത്. സുഹൃത്ത് ഇതേ ഗ്രാമത്തിലെ ജി. ഗംഗാധർ(24) ലാൽബാഗ് എക്സ്പ്രസ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയതായി പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് കമസമുദ്ര പൊലീസ് പറയുന്നതിങ്ങനെ: യാദവ സമുദായക്കാരിയാണ് കീർത്തി. വർഷത്തോളമായി ഗംഗാധറുമായി ഇഷ്ടത്തിലായിരുന്നു. വിവാഹ അഭ്യർഥനയുമായി യുവാവ് കീർത്തിയുടെ അച്ഛനെ പലതവണ ചെന്നുകണ്ടു. ഇതിനുപിന്നാലെ മകളും യുവാവും തമ്മിൽ കാണുന്നത് പിതാവ് വിലക്കി. ഇന്നലെ രാത്രി ഇതേച്ചൊല്ലി അച്ഛനും മകളും തമ്മിൽ വാക്കേറ്റമുണ്ടായി. അരിശം മൂത്ത മൂർത്തി മകൾ കീർത്തിയെ വകവരുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.