കർണാടക: മുഴുവൻ മന്ത്രിമാരും രാജിവെച്ചു; മന്ത്രിസഭ പുന:സംഘടന ഉടൻ
text_fieldsബംഗളൂരു: കർണാടകയിലെ കോൺഗ്രസ്-ജെ.ഡി എസ് ഭരണം നിലനിർത്താൻ അറ്റകൈ പ്രയോഗവുമാ യി സഖ്യം. സർക്കാറിന് ഭീഷണിയുയർത്തിയ വിമത എം.എൽ.എമാരെ മന്ത്രിസ്ഥാനം നൽകി കൂടെന ിർത്താൻ മന്ത്രിസഭ സമ്പൂർണമായി അഴിച്ചുപണിയാൻ ബംഗളൂരുവിൽ ചേർന്ന സഖ്യനേതാക്കളു ടെ യോഗം തീരുമാനിച്ചു.
തുടർന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഒഴികെ കോൺഗ്രസിെൻറയും ജെ.ഡി-എസിെൻറയും മുഴുവൻ മന്ത്രിമാരും നേതൃത്വത്തിന് രാജിക്കത്ത് കൈമാറി. കോൺഗ്രസിെൻറ 21ഉം ജെ.ഡി-എസിെൻറ ഒമ്പതും മന്ത്രിമാരാണ് രാജിവെച്ചത്. സർക്കാറിനെ രക്ഷിക്കാൻ മുഴുവൻ മന്ത്രിമാരും സ്വമേധയാ രാജിവെക്കുകയായിരുന്നുവെന്ന് കർണാടകയുടെ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.
കുമാരസ്വാമിയെ മുഖ്യമന്ത്രിയായി നിലനിർത്തുകയും രാജി സമർപ്പിച്ച കോൺഗ്രസിെൻറ മുതിർന്ന എം.എൽ.എ രാമലിംഗ റെഡ്ഡിക്ക് ഉപമുഖ്യമന്ത്രി പദവിയും മറ്റു വിമതർക്കും അസംതൃപ്തർക്കും മന്ത്രിസ്ഥാനവും നൽകുന്ന ഫോർമുലയാണ് സഖ്യനേതാക്കൾ സ്വീകരിച്ചതെന്നാണ് വിവരം. അതേസമയം, ഭരണസഖ്യത്തിെൻറ രക്ഷാദൗത്യത്തിന് തിരിച്ചടിയായി സ്വതന്ത്ര എം.എൽ.എ എച്ച്. നാഗേഷും കെ.പി.ജെ.പി അംഗം ആർ. ശങ്കറും തിങ്കളാഴ്ച മന്ത്രിസ്ഥാനം രാജിവെച്ച് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു. അനുനയത്തിെൻറ ഭാഗമായി കഴിഞ്ഞമാസം മന്ത്രിസഭയിലുൾപ്പെടുത്തിയ നാഗേഷിെൻറയും ശങ്കറിെൻറയും അപ്രതീക്ഷിത രാജി സഖ്യനേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. ഇരുവരുടെയും പിന്തുണ ലഭിച്ചതോടെ നിയമസഭയിൽ ബി.ജെ.പിയുടെ അംഗബലം 107 ആയി.
ജൂലൈ ഒന്നിന് കോൺഗ്രസിെൻറ ആനന്ദ്സിങ് സ്പീക്കർക്ക് രാജി നൽകിയിരുന്നു. ശനിയാഴ്ച കോൺഗ്രസിൽനിന്ന് ഒമ്പതും ജെ.ഡി-എസിൽനിന്ന് മൂന്നും എം.എൽ.എമാരും രാജിക്കത്ത് നൽകി. ചൊവ്വാഴ്ച ഒാഫിസിലെത്തുന്ന സ്പീക്കർ കെ.ആർ. രേമശ്കുമാർ ഇവരുടെ രാജി പരിശോധിക്കും. രാജി സ്വീകരിച്ചാൽ സ്പീക്കറടക്കം 104 അംഗങ്ങളുടെ പിന്തുണയേ ഭരണപക്ഷത്തിനുണ്ടാവൂ. രാവിലെ 9.30ന് വിധാൻസൗധ ഹാളിൽ കോൺഗ്രസ് നിയമസഭ കക്ഷിയോഗം ചേരും. മന്ത്രിപദവി വാഗ്ദാനം നൽകിയതിലൂടെ എത്ര വിമത എം.എൽ.എമാർ പാർട്ടിക്കൊപ്പം നിൽക്കുമെന്ന് ചൊവ്വാഴ്ച അറിയാം. ഇതിനിടെ ജെ.ഡി.എസ് എം.എൽ.എമാരെ ദേവനഹള്ളിയിലെ റിസോർട്ടിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.