കായിക താരങ്ങൾക്കുള്ള കിറ്റ് എറിഞ്ഞു നൽകി കർണാടക മന്ത്രി; വിഡിയോ വൈറൽ video
text_fieldsബംഗളൂരു: കായികതാരങ്ങൾക്കുള്ള കിറ്റ് സ്റ്റേജിൽ നിന്ന് താഴേക്ക് എറഞ്ഞു കൊടുത്ത കർണാടക മന്ത്രിയുടെ നടപടി വിവാദത്തിൽ. റവന്യു മന്ത്രി ആർ.വി. ദേശ്പാണ്ഡെയാണ് ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിലെ കായിക പ്രതിഭകൾക്ക് കിറ്റ് എറിഞ്ഞു നൽകിയത്. കർണാടകയിലെ ഹലിയാലിൽ മന്ത്രിയുടെ മണ്ഡലത്തിലാണ് സംഭവം.
കായിക താരങ്ങളുടെ കൈയ്യിലേക്ക് മന്ത്രി ധൃതിയിൽ കിറ്റ് വലിച്ചെറിയുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇൻഡോർ സ്റ്റേഡിയത്തിെൻറ ഉദ്ഘാടന ചടങ്ങിലാണ് സംഭവം. ഉദ്ഘാടനത്തിനും ചില അതിഥികളുടെ പ്രസംഗത്തിനും ശേഷമാണ് കിറ്റ് വിതരണം തുടങ്ങിയത്. കിറ്റ് കൈപ്പറ്റാൻ ഏറെ കായിക താരങ്ങളുണ്ടായിരുന്നു. തുടർന്ന് അസ്വസ്ഥത പ്രകടിപ്പിച്ച മന്ത്രി കായികതാരങ്ങളോട് വേദിക്കു താഴെയായി വന്നു നിൽക്കാൻ ആവശ്യപ്പെടുകയും കിറ്റ് എറിഞ്ഞു െകാടുക്കുകയുമായിരുന്നു.
കഴിഞ്ഞ ആഗസ്റ്റിൽ പ്രളയ ബാധിതർക്ക് ദുരിതാശ്വാസ ക്യാമ്പിൽ കർണാടക പൊതുമരാമത്ത് മന്ത്രിയും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ സഹോദരനുമായ എച്ച്.ഡി. രേവണ്ണ ബിസ്കറ്റ് എറിഞ്ഞുകൊടുത്തത് വൻ വിമർശനത്തിനിടയാക്കിയിരുന്നു.
#WATCH Karnataka Revenue Minister RV Deshpande throws sports kits from a stage at national, state and district level athletes, in Karwar's Haliyala. (31.10.18) pic.twitter.com/m82LYSh9wL
— ANI (@ANI) November 1, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.