സി.എ.എ കർണാടക മന്ത്രിസഭ നാളെ ചർച്ചചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ
text_fieldsമംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിന്‍റെ ചട്ടങ്ങൾ പ്രാബല്യത്തിലാക്കി കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം വ്യാഴാഴ്ച ചേരുന്ന കർണാടക മന്ത്രിസഭ യോഗം ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ. ഉഡുപ്പിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭ തെരഞ്ഞെടുപ്പ് മനസിൽകണ്ടുള്ള കേന്ദ്ര സർക്കാർ ഗിമ്മിക്കാണ് മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന സി.എ.എ. ഇത്രയും വർഷങ്ങൾ അവർ എന്ത് ചെയ്യുകയായിരുന്നു? പൊടുന്നനെയാണ് വിജ്ഞാപനം ഇറക്കിയത്. ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയഭീതിയിൽ നിന്നുടലെടുത്തതാണ് ഇതെന്നും സിദ്ധാരാമയ്യ പറഞ്ഞു.
ജെ.പിയുടെ സ്ഥാനാർഥിത്വം ഹൈക്കമാൻഡ് തീരുമാനിക്കും ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ എം.പി ജയപ്രകാശ് ഹെഗ്ഡെ ഉഡുപ്പി-ചിക്കമംഗളൂരു മണ്ഡലത്തിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുമോ എന്ന കാര്യം പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജെ.പി കോൺഗ്രസുകാരനായിരുന്നു. അദ്ദേഹത്തിന്റെ തിരിച്ചുവരവ് പാർട്ടിക്ക് ഊർജ്ജം പകരുമെന്നും സിദ്ധാരാമയ്യ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.