യുവാവിനെ മർദിച്ച കേസിൽ എം.എൽ.എയുടെ മകൻ പൊലീസിൽ കീഴടങ്ങി
text_fieldsബംഗളൂരു: നഗരത്തിലെ റസ്റ്റാറൻറിൽ വെച്ച് യുവാവിനെ ക്രൂരമായി മർദിച്ച കേസിൽ കോൺഗ്രസ് എം.എൽ.എ എൻ.എ. ഹാരിസിെൻറ മകൻ പൊലീസിൽ കീഴടങ്ങി. ബംഗളൂരു ജില്ലാ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി മുഹമ്മദ് നാലപ്പാടാണ് െപാലീസിൽ കീഴടങ്ങിയത്. സംഭവത്തെ തുടർന്ന് ആറ് വർഷത്തേക്ക് നാലപ്പാടിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി.
കേസിൽ അറസ്റ്റ് രേഖപ്പെടുത്താതിരുന്ന കബൺ പാർക്ക് സർക്കിൾ ഇൻസ്പെക്ടർ വിജയ് ഹദഗലിെയ സസ്പെൻറ് ചെയ്തു. എം.എൽ.എയുമായി അടുത്ത ബന്ധമുണ്ടായിരുന്ന സി.െഎ കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. കേസ് സിറ്റി ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
നഗരത്തിലെ പ്രമുഖ വ്യവസായിയുടെ മകൻ വിദ്വതിനാണ് മർദനമേറ്റത്. ശനിയാഴ്ച അർധരാത്രി യു.ബി സിറ്റിയിലെ റസ്റ്റാറൻറിലാണ് സംഭവം. നാലാഴ്ച മുമ്പ് നടന്ന അപകടത്തിൽ കാലിന് പരിക്കേറ്റ വിദ്വതിനെയും കൂട്ടി സുഹൃത്ത് പ്രവീൺ റസ്റ്റാറൻറിലെത്തിയതായിരുന്നു. പ്ലാസ്റ്ററുള്ളതിനാൽ വിദ്വത് കാൽ നീട്ടിയാണ് ഇരുന്നിരുന്നത്. ഈസമയം ഇവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മുഹമ്മദ് ഹാരിസ് വിദ്വതിനോട് കാൽ മാറ്റിവെക്കാൻ ആവശ്യപ്പെട്ടെങ്കിലും പ്ലാസ്റ്ററുള്ളതിനാൽ കഴിയില്ലെന്ന് പറഞ്ഞു. ഇതിൽ രോഷാകുലനായാണ് മുഹമ്മദും സംഘവും യുവാവിനെ മർദിച്ചത്.
മുഖത്തും മറ്റും പരിക്കേറ്റ് തളർന്നുവീണ വിദ്വതിനെ ഉടൻതന്നെ സമീപത്തെ മല്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നാലെ ഇവിടെയെത്തിയും മുഹമ്മദ് നാലപ്പാടും സംഘവും മർദിച്ചതായും ഭീഷണിപ്പെടുത്തിയതായും വിദ്വത് െപാലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പൊലീസിൽ പരാതി നൽകരുതെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മർദനം. മുഹമ്മദിെൻറ സുഹൃത്തുക്കളായ ബാലകൃഷ്ണ, മഞ്ജുനാഥ്, അഭിഷേക്, അരുൺ, നസീബ് എന്നിവരെ ഞായറാഴ്ച ഉച്ചയോടെ കബൺ പാർക്ക് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.