Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക​ർ​ണാ​ട​ക​: കോവിഡ്...

ക​ർ​ണാ​ട​ക​: കോവിഡ് ലക്ഷണങ്ങളുള്ളവരുമായി ഇടപഴകിയവരും പരിശോധന നടത്തണം

text_fields
bookmark_border
covid 19
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത​യു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്. കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ​ക്ക് പു​റ​മെ, ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ​വ​രും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് വ്യാ​ഴാ​ഴ്ച പു​റ​ത്തി​റ​ക്കി. കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് ഹോം ​ഐ​സൊ​ലേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണി​ത്.

400ഓ​ളം കോ​വി​ഡ് രോ​ഗി​ക​ളാ​ണ് ഹോം ​ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്. ചി​ല​ർ ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വീ​ടു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന കോ​വി​ഡ് രോ​ഗി​ക​ളെ ഡോ​ക്ട​ർ​മാ​ര​ട​ങ്ങു​ന്ന മെ​ഡി​ക്ക​ൽ സം​ഘം സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡി​ന്റെ പു​തി​യ ഉ​പ​വ​ക​ഭേ​ദ​മാ​യ ജെ.​എ​ൻ1 കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ർ​ദേ​ശം.

കോ​വി​ഡ് ത​രം​ഗ​കാ​ല​ത്ത് ചെ​യ്തി​രു​ന്ന പോ​ലെ ടെ​ലി ഐ.​സി.​യു സം​വി​ധാ​നം വ​ഴി​യും കോ​വി​ഡ് രോ​ഗി​ക​ളെ നി​രീ​ക്ഷി​ക്കും. പു​തു​വ​ത്സ​രാ​ഘോ​ഷ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​ക​ളി​ലെ എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് വാ​ർ​ഡു​ക​ൾ ഒ​രു​ക്ക​ണ​മെ​ന്നും പു​തി​യ നി​ർ​ദേ​ശ​ത്തി​ലു​ണ്ട്.

പൊ​തു​സ്ഥ​ല​ത്ത് മാ​സ്‌​ക് ധ​രി​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള കു​ട്ടി​ക​ളെ സ്‌​കൂ​ളു​ക​ളി​ലേ​ക്ക് അ​യ​ക്കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് നേ​ര​ത്തെ നി​ർ​ദേ​ശി​ച്ചി​രു​ന്നു. പ്രാ​യ​മാ​യ​വ​രും രോ​ഗ​ങ്ങ​ളു​ള്ള​വ​രും മു​ൻ​ക​രു​ത​ൽ വാ​ക്‌​സി​ൻ സ്വീ​ക​രി​ക്ക​ണം. ജ​ല​ദോ​ഷം, പ​നി തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളു​ള്ള കു​ട്ടി​ക​ളെ സ്‌​കൂ​ളി​ലേ​ക്ക് അ​യ​ക്കാ​തെ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണം.

അ​തേ​സ​മ​യം, പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ​ക്കും ഒ​ത്തു​ചേ​ര​ലു​ക​ൾ​ക്കും സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നും ഏ​ർ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു​റാ​വു പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ വി​ശ​ദ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഹോം ​ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും സ​ർ​ക്കാ​ർ, സ​ർ​ക്കാ​റി​ത​ര മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും ഒ​രാ​ഴ്ച നി​ർ​ബ​ന്ധി​ത കാ​ഷ്വ​ൽ ലീ​വ് ന​ൽ​ക​ണം, അ​തേ​സ​മ​യം, ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​വ​ർ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശ​ന കാ​ല​യ​ള​വി​ലേ​ക്ക് പ്ര​ത്യേ​ക അ​വ​ധി ന​ൽ​ക​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഏ​റ്റ​വും പു​തി​യ ക​ണ​ക്ക​നു​സ​രി​ച്ച്, മൂ​ന്ന് മ​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ജെ.​എ​ൻ1 വേ​രി​യ​ന്റി​ന്റെ 34 കേ​സു​ക​ൾ സം​സ്ഥാ​ന​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. രാ​ജ്യ​ത്തു​ട​നീ​ളം ര​ജി​സ്റ്റ​ർ ചെ​യ്ത 69 ജെ.​എ​ൻ1 കേ​സു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് ക​ർ​ണാ​ട​ക​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaBangalore NewsTestCovid-19
News Summary - Karnataka-People who have come in contact with people with Covid symptoms should also be tested
Next Story