കർണാടക പൊലീസ് തലപ്പത്ത് അഴിച്ചുപണി; 25 ഐ.പി.എസുകാർക്ക് സ്ഥലംമാറ്റം
text_fieldsബംഗളൂരു: കർണാടക സർക്കാർ ബുധനാഴ്ച 25 ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റി. ഐ.ജി, കമീഷണർ, എസ്.പി, ഡി.സി.പി തലങ്ങളിലെ ഉദ്യോഗസ്ഥർക്കാണ് സ്ഥാനചലനം. ബംഗളൂരു സെൻട്രൽ മേഖല ഐ.ജി ബി.ആർ. രവികാന്ത് ഗൗഡയെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റി പകരം ഇന്റലിജൻസ് ഐ.ജി ലഭു റാമിനെ നിയമിച്ചു. ധാവണഗരെ ഐ.ജി കെ. ത്യാഗരാജനെ ആഭ്യന്തര സുരക്ഷ വിഭാഗത്തിലേക്ക് മാറ്റി നിയമിച്ചു. ബംഗളൂരു സൗത്ത് ഈസ്റ്റ് ഡെപ്യൂട്ടി കമീഷണർ സ്ഥാനത്തുനിന്ന് സി.കെ. ബാബയെ ബംഗളൂരു റൂറൽ എസ്.പിയായി നിയമിച്ചു. മൈസൂരു പൊലീസ് കമീഷണർ സ്ഥാനത്തുനിന്ന് മാറ്റി ബി. രമേശിനെ ധാണഗരെ ഈസ്റ്റിൽ ഡി.ഐ.ജിയായി നിയമിച്ചു.
മൈസൂരു, മാണ്ഡ്യ, ദക്ഷിണ കന്നട, ഉത്തര കന്നട ജില്ല പൊലീസ് സൂപ്രണ്ടുമാരെ സ്ഥലംമാറ്റി. മംഗളൂരു പൊലീസ് കമീഷണർ ഉൾപ്പെടെ കമീഷണർമാർക്കും സ്ഥലം മാറ്റമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.