കർണാടകയിൽ ഹിന്ദുത്വ സംഘടനകൾ സഖ്യവുമായി രംഗത്ത്
text_fieldsബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ‘മിഷൻ 150’ എന്ന ലക്ഷ്യവുമായി ഭരണം തിരിച്ചുപിടിക്കാനൊരുങ്ങുന്ന ബി.ജെ.പിക്ക് തിരിച്ചടിയായി വലതുപക്ഷ സംഘടനകളുടെ സഖ്യം.
അഞ്ച് ഹിന്ദുത്വ സംഘടനകൾ ചേർന്ന് സഖ്യം രൂപവത്കരിച്ച് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചു.
ശിവസേന, ശ്രീരാമസേന, അഖില ഭാരത ഹിന്ദു മഹാസഭ, സനാതന ഹിന്ദു ജനജാഗ്രതി സമിതി, സമ്പൂർണ ഭാരത് ക്രാന്തി പാർട്ടി എന്നീ സംഘടനകൾ അണിനിരക്കുന്ന സഖ്യം 90 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തും. മുഖ്യമന്ത്രിയായിരിക്കെ അഴിമതിക്ക് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ ബി.എസ്. യെദിയൂരപ്പയെത്തന്നെ വീണ്ടും മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്ന ബി.ജെ.പി നടപടി അംഗീകരിക്കാനാവില്ലെന്ന് അഖില ഭാരത ഹിന്ദു മഹാസഭ (എ.ബി.എച്ച്.എം) സംസ്ഥാന പ്രസിഡൻറ് സുബ്രഹ്മണ്യ രാജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.