പ്രതിപക്ഷത്ത് ഉണർവ്; കടമ്പകൾ ബാക്കി
text_fieldsന്യൂഡൽഹി: കർണാടകയിൽ കോൺഗ്രസും െജ.ഡി.എസും ഒന്നിച്ചുനിന്ന് ബി.ജെ.പി തന്ത്രങ്ങളുടെ മുനയൊടിച്ചത് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കാണുന്ന പ്രതിപക്ഷ പാർട്ടികൾക്ക് ഉണർവായി. പ്രതിപക്ഷ െഎക്യശ്രമങ്ങളുടെകൂടി ഭാഗമായി, കർണാടകയിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി, ബി.എസ്.പി നേതാവ് മായാവതി, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയവരെ ക്ഷണിക്കുന്നുണ്ട്.
കർണാടകയിൽ ബി.ജെ.പിയെ അധികാരത്തിൽനിന്നു മാറ്റിനിർത്താൻ പ്രാദേശിക പാർട്ടിക്ക് മുഖ്യമന്ത്രിസ്ഥാനം വിട്ടുകൊടുത്ത കോൺഗ്രസ് തീരുമാനത്തെ പ്രതിപക്ഷപാർട്ടികൾ കൂട്ടത്തോടെ സ്വാഗതം ചെയ്യുന്നുണ്ട്. എന്നാൽ, ദേശീയ തലത്തിൽ കോൺഗ്രസിന് പ്രതിപക്ഷ നിരയുടെ നേതൃപദവിയും പ്രധാനമന്ത്രി സ്ഥാനാർഥിത്വവും പ്രാദേശിക പാർട്ടികൾ വിട്ടുകൊടുക്കുമോ എന്ന സംശയങ്ങൾ ബാക്കി. അടുത്ത പ്രധാനമന്ത്രി സ്ഥാനാർഥിയാകാനുള്ള സന്നദ്ധത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, മമത ബാനർജിയുടെയും മറ്റുള്ളവരുടെയും പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിനുള്ള അവകാശവാദം വിെട്ടാഴിഞ്ഞിട്ടില്ല. ഫെഡറൽ മുന്നണി നീക്കവുമായി അവർ മുന്നോട്ടുനീങ്ങുകയുമാണ്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ നടക്കാൻ പോകുന്നതിെൻറ പ്രതിഫലനമാണ് ഇപ്പോൾ കർണാടകയിൽ ഉണ്ടായതെന്നാണ് മായാവതി പറയുന്നത്. ബി.ജെ.പിയെ അധികാരത്തിൽനിന്നു മാറ്റിനിർത്തുകയെന്ന ലക്ഷ്യത്തിൽ മൂന്നാം ചേരിയെ കോൺഗ്രസ് പിന്തുണക്കെട്ട എന്ന സന്ദേശമാണ് ഇതിലൂടെ മായാവതി മുന്നോട്ടുവെക്കുന്നത്.
കോൺഗ്രസാകെട്ട, പ്രായോഗിക തലത്തിൽ മുന്നേറ്റം ഇനിയും ഉണ്ടാക്കിയിട്ടുവേണം. കർണാടകയിൽ ജയിച്ചത് വോെട്ടടുപ്പിനു ശേഷമുള്ള തന്ത്രങ്ങളാണ്. ജനവിധിയാണ് പ്രധാനം. മോദി മുന്നിൽനിന്നു നയിച്ച പ്രചാരണം, കോൺഗ്രസും ജെ.ഡി.എസും വേറിട്ട് മത്സരിച്ചത് എന്നീ സാഹചര്യങ്ങൾ വഴി കോൺഗ്രസിെൻറ സീറ്റെണ്ണം യഥാർഥത്തിൽ 122ൽ നിന്ന് 78ലേക്ക് കുറയുകയാണ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.