കർണാടകയിൽ സ്വകാര്യ മെഡിക്കൽ കോളജുകളിലെ പ്രവേശന ഫീസ് 10 ശതമാനം കൂട്ടി
text_fieldsബംഗളൂരു: കർണാടകയിലെ സ്വകാര്യ മെഡിക്കൽ കോളജുകളിലെ ഡെൻറൽ, മെഡിക്കൽ കോഴ്സുകളിലെ പ്രവേശനഫീസ് 10 ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചതായി സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. ശരൺപ്രകാശ് പാട്ടീൽ പറഞ്ഞു. വിധാൻ സൗധയിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമായും സ്വകാര്യ മെഡിക്കൽ കോളജുകളുടെ അസോസിയേഷനുമായും നടത്തിയ ചർച്ചക്കുശേഷമാണ് മന്ത്രി തീരുമാനം പ്രഖ്യാപിച്ചത്. 15 ശതമാനം വർധനവായിരുന്നു സ്വകാര്യ മെഡിക്കൽ കോളജ് അസോസിയേഷൻ മുന്നോട്ടുവെച്ചതെങ്കിലും ചർച്ചയിൽ 10 ശതമാനത്തിൽ സമവായമാവുകയായിരുന്നു. സി.ബി.എസ്.ഇ കട്ട്ഒാഫ് മാർക്ക് പ്രഖ്യാപിച്ച ശേഷമാണ് സംസ്ഥാനത്ത് മെഡിക്കൽ േകാളജുകളിലേക്കുള്ള പ്രവേശനം ആരംഭിക്കുക. നാലുവർഷമായി കർണാടകയിലെ സ്വകാര്യ മെഡിക്കൽ കോളജുകളിലെ പ്രവേശനഫീസിൽ മാറ്റമുണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം സർക്കാർ സീറ്റിൽ 70000 രൂപ പ്രവേശന ഫീസ് ആയിരുന്നത് ഇൗ അക്കാദമിക് വർഷം 77000 രൂപയാവും. അതേസമയം, പേയ്മെൻറ് സീറ്റിൽ 5.85 ലക്ഷം എന്നത് 6.35 ലക്ഷവുമാകും. 16000 ആണ് സർക്കാർ മെഡിക്കൽ കോളജുകളിലെ പ്രവേശന ഫീസ്. ഇതിൽ ഇൗ വർഷം മാറ്റമുണ്ടാവില്ല.
-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.