വിദേശത്തുനിന്നു വരുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധനയിൽ ഇളവുമായി കർണാടക
text_fieldsബംഗളൂരു: വിദേശത്തുനിന്നു കർണാടകയിലെത്തുന്നവർക്കുള്ള ആർ.ടി.പി.സി.ആർ പരിശോധനയിൽ ഇളവ് ഏർപ്പെടുത്തി സർക്കാർ. യു.കെ, യൂറോപ്പ്, പശ്ചിമേഷ്യൻ രാജ്യങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽനിന്നും കർണാടകയിലെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധനഫലം വരുന്നതുവരെ വിമാനത്താവളത്തിൽ കാത്തുനിൽക്കേണ്ട ആവശ്യമില്ലെന്നാണ് പുതിയ ഉത്തരവ്.
ബംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലും മറ്റു വിമാനത്താവളങ്ങളിലും വന്നിറങ്ങുന്നവർക്ക് ഇളവ് ബാധകമായിരിക്കും. ഈ രാജ്യങ്ങളിൽനിന്നും എത്തുന്നവർക്ക് വിമാനത്താവളത്തിൽ സാമ്പ്ൾ നൽകിയശേഷം ഉടൻ തന്നെ പോകാൻ കഴിയുന്ന തരത്തിലാണ് ഇളവ് നൽകിയിരിക്കുന്നത്.
അതേസമയം, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽനിന്ന് എത്തുന്നവർ വിമാനത്താവളത്തിൽനിന്നും എടുക്കുന്ന ആർ.ടി.പി.സി.ആർ സാമ്പിളിെൻറ പരിശോധനഫലം വരുന്നതുവരെ കാത്തിരിക്കണം. യാത്ര തുടങ്ങുന്ന രാജ്യത്തുനിന്നും വരുമ്പോൾ ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും ഇവിടെ എത്തിയശേഷമുള്ള സാമ്പ്ൾ പരിശോധന തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.