തൊഴിലാളികളെ തിരിച്ചയക്കാത്തതിൽ പ്രതിഷേധം; ട്രെയിൻ പുനരാരംഭിച്ച് കർണാടക
text_fieldsബംഗളുരൂ: അന്തർ സംസ്ഥാന തൊഴിലാളികളെ തിരിച്ചയക്കാത്തതിലുള്ള പ്രതിഷേധം ശക്തമായതോടെ ട്രെയിൻ പുനരാരംഭിക്കാൻ കർണാടക സർക്കാറിന്‍റെ തീരുമാനം. തൊഴിലാളികളെ കൊണ്ടുപോകാനായി ഇന്ന് മൂന്ന് ട്രെയിനുകൾ സംസ്ഥാനത്ത് നിന്ന് പുറപ്പെടും.
ഝാർഖണ്ഡ്, മണിപൂർ, പശ്ചിമ ബംഗാൾ, മധ്യ പ്രദേശ്, രാജസ്ഥാൻ, ത്രിപുര ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് പുതിയ തീരുമാനം അറിയിച്ചുകൊണ്ട് സർക്കാർ കത്തെഴുതിയിട്ടുണ്ട്. ബംഗളുരുവിലും മറ്റ് ജില്ലകളിലും കുടുങ്ങിയ തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കാൻ രണ്ട് ട്രെയിനുകൾ ദിവസവും സർവീസ് നടത്തും. വടക്കുകിഴക്കൻ മേഖലയിലേക്ക് ഓരോ ട്രെയിൻ വീതവും സംസഥാനത്ത് നിന്നും പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, സർക്കാറിന്‍റെ തീരുമാനത്തിൽ നിരാശരായ തൊഴിലാളികൾ കാൽനടയായി സ്വന്തം നാട്ടിലേക്ക് പോകാൻ തുടങ്ങി. ഹൈദരാബാദിലേക്കും ഉത്തർപ്രദേശിലേക്കും വിവിധ സംസഥാനങ്ങളിലേക്കും കിലോമീറ്ററുകൾ താണ്ടിയാണ് തൊഴിലാളികൾ കാൽനടയായി മടങ്ങുന്നത്.
കെട്ടിടനിർമാതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങി ബുധനാഴ്ചയാണ് തൊഴിലാളികളെ തിരിച്ചയക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചത്. കോൺഗ്രസ് തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലും സർക്കാറിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.