കേരളത്തിലേക്കുള്ള ബസ് സർവിസുകൾ ഭാഗികമായി പുനരാരംഭിച്ചു
text_fieldsബംഗളൂരു: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള കർണാടക ആർ.ടി.സി, കേരള ആർ.ടി.സി ബസുകൾ ഭാഗികമായി പുനരാരംഭിച്ചു. കേരള ആർ.ടി.സി കോഴിക്കോേട്ടക്ക് മാത്രമാണ് ബംഗളൂരു, ൈമസൂരു എന്നിവിടങ്ങളിൽനിന്ന് സർവിസ് നടത്തുന്നത്.
ശനിയാഴ്ച ഉച്ചക്ക് രണ്ടിനുള്ള സർവിസും ൈവകീട്ട് ആറു മുതൽ രാത്രി 10 വരെ ഒാരോ മണിക്കൂർ ഇടവിട്ടുള്ള സർവിസുകളുമാണ് ബംഗളൂരുവിൽനിന്ന് കോഴിക്കോേട്ടക്ക് ഉണ്ടായിരുന്നത്. കർണാടക ആർ.ടി.സിക്ക് കീഴിൽ പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള സർവിസുകളൊഴികെ മറ്റുള്ളവ ശനിയാഴ്ചയും റദ്ദാക്കി.
കർണാടകയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തി തൃശൂരിൽ കുടുങ്ങിയ 150ഒാളം യാത്രക്കാരെ മംഗളൂരു, ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കെത്തിക്കാൻ മൂന്ന് െഎരാവത് ക്ലബ് ക്ലാസ് ബസുകൾ ഏർപ്പാടാക്കിയതായി അധികൃതർ അറിയിച്ചു. ഇവരെ പാലക്കാട് വഴി സൗജന്യമായി കർണാടകയിലെത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.