Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2023 8:07 AM IST Updated On
date_range 29 Dec 2023 8:07 AM ISTഅപകടത്തിൽപെട്ടവരുടെ ആശ്രിതർക്ക് സഹായധനം വർധിപ്പിച്ച് കർണാടക ആർ.ടി.സി
text_fieldsbookmark_border
ബംഗളൂരു: അപകടത്തിൽ മരണപ്പെടുന്ന യാത്രക്കാരുടെ ആശ്രിതർക്ക് നൽകുന്ന സഹായ ധനം കർണാടക ആർ.ടി.സി മൂന്നിരട്ടിയിലേറെ വർധിപ്പിച്ചു. നഷ്ടപരിഹാര തുക മൂന്നു ലക്ഷത്തിൽനിന്ന് 10 ലക്ഷമാക്കിയാണ് വർധിപ്പിച്ചത്. ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും.
ഇതിനായി 50 രൂപ മുതൽ 99 രൂപ വരെയുള്ള ടിക്കറ്റുകൾക്ക് ഒരു രൂപയും 100 രൂപ മുതൽ മുകളിലുള്ള ടിക്കറ്റുകൾക്ക് രണ്ടു രൂപയും യാത്രക്കാരിൽനിന്ന് അധികമായി ഈടാക്കും. നേരത്തെ ഇത് 100 രൂപക്ക് മുകളിലുള്ള ടിക്കറ്റുകളിൽനിന്ന് ഒരു രൂപ എന്ന തോതിലാണ് ഈടാക്കിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story