കേരളത്തിലേക്ക് 12 മുതൽ കർണാടക ആർ.ടി.സി സർവിസ്
text_fieldsബംഗളൂരു: കർണാടകയിൽ കോവിഡ് നിയന്ത്രണങ്ങളിൽ മൂന്നാം ഘട്ട ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ കർണാടക ആർ.ടി.സി കേരളത്തിലേക്കുള്ള അന്തർ സംസ്ഥാന സർവിസുകൾ പുനരാരംഭിക്കുന്നു. ബംഗളൂരു, മംഗളൂരു, മൈസൂരു, പുത്തൂർ എന്നിവിടങ്ങളിൽനിന്ന് കേരളത്തിെൻറ വിവിധ നഗരങ്ങളിേലക്കുള്ള സർവിസുകളാണ് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നത്.
കേരളത്തിൽനിന്നുള്ള യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റോ കോവിഡ് വാക്സിൻ ഒറ്റത്തവണെയങ്കിലും സ്വീകരിച്ചതിെൻറ രേഖയോ കൈയിൽ കരുതണം. വിദ്യാഭ്യാസ-വാണിജ്യ ആവശ്യങ്ങൾക്കും മറ്റുമായി ദിനേന കർണാടകയിലേക്ക് കടക്കുന്നവർ 15 ദിവസത്തിലൊരിക്കൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റ് കരുതണം.
കേരള-കർണാടക അന്തർ സംസ്ഥാന സർവിസ് പുനരാരംഭിക്കാൻ കെ.എസ്.ആർ.ടി.സി തയാർ
തിരുവനന്തപുരം: കേരളത്തിലും കർണാടകത്തിലും കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ സാഹചര്യത്തിൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ അന്തർ സംസ്ഥാന സർവിസുകൾ ജൂലൈ 12 മുതൽ ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി തയാറാണെന്ന് കർണാടക സർക്കാറിനെ അറിയിച്ചതായി ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞു.
കർണാടക സർക്കാറിന്‍റെ മറുപടിക്കായി കാത്തിരിക്കുകയാണ്. യാത്രക്കാരുടെ ആവശ്യം അനുസരിച്ച് പരിമിതമായ സർവിസുകളാണ് കോഴിക്കോട്, കാസർകോട് വഴി കെ.എസ്.ആർ.ടി.സി നടത്തുക. ഇതേ റൂട്ടിലായിരിക്കും കർണാടക റോഡ് കോർപ്പറേഷനും സർവിസ് നടത്തുക.
തമിഴ്‌നാട് സർക്കാറിന്‍റെ അനുമതി ലഭിക്കാത്തതിനാൽ പാലക്കാട് - സേലം വഴിയുള്ള സർവിസുകൾ ഇപ്പോൾ ആരംഭിക്കില്ലെന്നും കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാകും സർവിസ് നടത്തുകയെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.