ഡിസംബർ വരെ ബസ്ജീവനക്കാരുടെ സമരം നിരോധിച്ചു
text_fieldsബംഗളൂരു: അടുത്ത ആറുമാസത്തേക്ക് സംസ്ഥാനത്ത് ട്രാൻസ്പോർട്ട് ജീവനക്കാരുടെ സമരം സർക്കാർ നിരോധിച്ചു. കർണാടക അവശ്യ സർവിസ് നിയമപ്രകാരമാണ് 2021 ഡിസംബർ വരെ ആറുമാസത്തേക്ക് സംസ്ഥാനത്ത് ബസ് പണിമുടക്ക് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കിയത്. കര്‍ണാടക ആര്.ടി.സി, ബി.എം.ടി.സി. എന്‍.ഡബ്ല്യു.കെ.ആര്.ടി.സി., എന്‍.ഇ.കെ.ആര്.ടി.സി എന്നീ നാലു ആർ.ടി.സികൾക്കും ഉത്തരവ് ബാധകമായിരിക്കും.
ഒരോ ആറുമാസം കൂടുമ്പോഴും അവശ്യ സർവിസ് നിയമത്തിൽ മാറ്റം വരുത്തുമെന്നും ഈ നിയമത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് ബസ് സമരത്തിന് 2021 ജനുവരി മുതൽ ജൂൺ വരെ നിരോധിച്ചതാണ്. ഇതാണിപ്പോൾ വീണ്ടും ആറുമാസത്തേക്ക് കൂടി നീട്ടിയതെന്ന് അധികൃതർ അറിയിച്ചു. സമരവും പണിമുടക്കും നിേരാധിച്ചുകൊണ്ട് ഉത്തരവുണ്ടായിട്ടും ഇത് ലംഘിച്ചുകൊണ്ടാണ് കഴിഞ്ഞ ഏപ്രിലിൽ 15 ദിവസം നീണ്ട ബസ് പണിമുടക്ക് സമരം നടന്നത്.
ഇതിൽ ട്രാൻസ്പോർട്ട് കോർപറേഷന് കനത്ത നഷ്ടമുണ്ടായിരുന്നു. പണിമുടക്കിൽ ഒരു വിഭാഗം ജീവനക്കാരെ പുറത്താക്കുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പുറമെ അവശ്യ സർവിസ് നിയമപ്രകാരം ഡ്യൂട്ടിക്ക് ഹാജരാകാത്ത ജീവനക്കാർക്കെതിരെ കേസും എടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.