പരാതിക്കാരിയോട് ക്ഷുഭിതനായി, മൈക് പിടിച്ചു വാങ്ങി സിദ്ധരാമയ്യ
text_fieldsമൈസൂർ: കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ പരാതി പറയാനെത്തിയ സ്ത്രീയോട് തട്ടിക ്കയറി. ക്ഷുഭിതനായ സിദ്ധരാമയ്യ അവരോട് ഇരിക്കാൻ ആക്രോശിച്ചുകൊണ്ട് സ്ത്രീയുടെ കൈയ്യിൽനിന്ന് മൈക്ക് പി ടിച്ചു വാങ്ങി. അതിനോടൊപ്പം അവരുടെ ദുപ്പട്ടയും സിദ്ധരാമയ്യയുടെ കൈയ്യിൽ കുരുങ്ങി. സംഭവത്തിെൻറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
വരുണ മേഖലയിൽ നടന്ന പൊതുയോഗത്തിലായിരുന്നു സംഭവം. മുൻ നിരയിലിരുന്ന സ്ത്രീ എഴുന്നേറ്റു നിന്ന് മുൻ മുഖ്യമന്ത്രിയോട് ചില പരാതികൾ ഉന്നയിക്കുകയായിരുന്നു. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. മൈക് പിടിച്ചു വാങ്ങിയ ശേഷവും സ്ത്രീ പരാതി ഉന്നയിക്കൽ തുടർന്നപ്പോൾ വീണ്ടും ക്ഷുഭിതനായ സിദ്ധരാമയ്യ അവരുടെ ചുമലിൽ പിടിച്ച് ഇരിക്കാനായി ആവശ്യപ്പെട്ടു.
സംഭവം വിവാദമായതോടെ സിദ്ധരാമയ്യയെ പിന്തുണച്ചുകൊണ്ട് കർണാടക കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ദിനേഷ് ഗുണ്ടു റാവു രംഗത്തെത്തി. ചിലർ കാർക്കശ്യത്തോടെ ചില ചോദ്യങ്ങൾ ചോദിക്കുന്നത് കേട്ടാൽ അവരെ തടയുന്നതിനായി മൈക് പിടിച്ചു വാങ്ങേണ്ടതുണ്ട്. അത്തരത്തിൽ ചെയ്തപ്പോൾ ദുപ്പട്ടയും അതോടൊപ്പം കുരുങ്ങിയതാെണന്നും മറ്റ് ഉദ്ദേശ്യങ്ങളൊന്നും അതിലുണ്ടായിരുന്നില്ലെന്നും ദിനേഷ് ഗുണ്ടു റാവു ന്യായീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.