പെട്രോൾ-ഡീസൽ വില രണ്ടു രൂപ കുറച്ച് കർണാടക
text_fieldsകൽബുർഗി: ആന്ധ്രാപ്രദേശിനും രാജസ്ഥാനും പിറകെ ഇന്ധന വില കുറച്ച് കർണാടക സർക്കാർ. പെട്രോൾ-ഡീസൽ വിലയിൽ രണ്ടു രൂപ കുറക്കുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി അറിയിച്ചു. ഇന്ധനവില ദിവസേന വർധിച്ചുകൊണ്ടിരിക്കയാണ്. നികുതി വെട്ടികുറച്ച് ഇന്ധനവില കുറക്കണമെന്ന് ജനങ്ങൾ സർക്കാറിനോട് ആവശ്യപ്പെടുന്നുണ്ട്.
കർണാടകയിലെ ജനങ്ങൾക്ക് ആശ്വാസമാകുന്നതിന് നികുതിയിൽ ഇളവു വരുത്തി പെട്രോൾ-ഡീസൽ വിലയിൽ രണ്ടു രൂപ കുറക്കുമെന്ന് കൽബുർഗിയിൽ നടന്ന ഒൗദ്യോഗിക പരിപാടിയിൽ കുമാരസ്വാമി അറിയിച്ചു. പുതുക്കിയ ഇന്ധനവില നാളെ മുതൽ പ്രാബല്യത്തിൽ വരും.
നേരത്തെ ആന്ധ്രപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങൾ പെട്രോൾ -ഡീസൽ വില കുറച്ചിരുന്നു. ആന്ധ്ര സർക്കാർ നികുതിയിൽ ഇളവു വരുത്തി ഇന്ധന വിലയില്‍ രണ്ടു രൂപയാണ് കുറച്ചത്. രാജസ്ഥാനിലും മുഖ്യമന്ത്രി വസുന്ധരെ രാജ രണ്ടു രൂപ ഇളവ് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.