Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക്ഷേത്രത്തിൽ യേശുവിന്​...

ക്ഷേത്രത്തിൽ യേശുവിന്​ പൂജയർപ്പിക്കാൻ മലയാളി എസ്​.പി ആവശ്യപ്പെട്ടെന്ന്​ നുണ പ്രചാരണം

text_fields
bookmark_border
ക്ഷേത്രത്തിൽ യേശുവിന്​ പൂജയർപ്പിക്കാൻ മലയാളി എസ്​.പി ആവശ്യപ്പെട്ടെന്ന്​ നുണ പ്രചാരണം
cancel

ബംഗളൂരു: കർണാടക ചാമരാജ്​ നഗർ ജില്ലയിലെ വീരാഞ്​ജനേയ ക്ഷേത്രത്തിൽ യേശുവിന്​ പൂജയർപ്പിക്കാൻ പൊലീസ്​ സൂപ്രണ്ട്​ ആവശ്യപ്പെ​ട്ടെന്ന പ്രചാരണം നുണയാണെന്ന്​ കർണാടക പൊലീസ്​. കേരളത്തോട്​ അതിർത്തി പങ്കിടുന്ന ചാമരാജ്​ നഗറിലെ മലയാളി എസ്​.പി ദിവ്യ സാറ തോമസിനെതിരെയാണ്​ ട്വിറ്ററിൽ നുണപ്രചാരണം നടന്നത്​. ട്വീറ്റ്​ ​വൈറലായതോടെ ഔദ്യോഗിക വിശദീകരണവുമായി കർണാടക പൊലീസ്​ രംഗത്തെത്തി. കൊല്ലഗലിലെ ഗണപതി ക്ഷേത്രം എസ്​.പി ദിവ്യ സാറ തോമസ്​ സന്ദർശിച്ചെന്നും ശ്രീകോവിലിൽ യേശുവി​ന്‍റെ ചിത്രം വെച്ച്​ പൂജാരിയോട്​ പൂജയർപ്പിക്കാൻ ആവശ്യപ്പെ​ട്ടെന്നുമാണ്​ നിഷാന്ത്​ ആസാദ്​ എന്നയാൾ ട്വീറ്റ്​ ചെയ്​തത്​. ക്ഷേത്രത്തിനകത്ത്​ എസ്​.പി നിൽക്കുന്നതി​ന്‍റെയും യേശുവി​ന്‍റെ ചിത്രം പൂജാരി ശ്രീകോവിലിൽ വെച്ചതി​ന്‍റെ യും ചിത്രങ്ങളും ഇയാൾ ട്വീറ്റിൽ പങ്കുവെച്ചു.

ആർ.എസ്​.എസ്​ മുഖപത്രമായ ഓർഗനൈസറി​ന്‍റെ സീനിയർ കറസ്​പോണ്ടൻറ്​ എന്നാണ്​ ഇയാൾ പ്രൊഫൈലിൽ പരിചയപ്പെടുത്തുന്നത്​. പ്രവാചക നിന്ദ പോസ്​റ്റിനെ തുടർന്ന്​ ആഗസ്റ്റ് 11ന് രാത്രി ബംഗളൂരു ഈസ്​റ്റ്​ മേഖലയിൽ പ്രതിഷേധവും അക്രമവും വെടിവെപ്പും നടന്നതിന്​ പിന്നാലെ 12ന്​ രാവിലെ 8.27നാണ്​​ ഇയാളുടെ വിവാദ ട്വീറ്റ്​​. എസ്​.പിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട്​ നിരവധി പേർ റീട്വീറ്റ്​ ചെയ്യുകയും ചെയ്​തു. എന്നാൽ, എസ്​.പിക്കെതിരായ ആരോപണങ്ങൾ കർണാടക പൊലീസ് നിഷേധിച്ചു. എസ്​.പി ദിവ്യ സാറ തോമസ്​ ഒരു ചിത്രവും ക്ഷേത്രത്തിലേക്ക്​ ​കൊണ്ടുവന്നിട്ടില്ലെന്നും എസ്​.പിയെ സ്വീകരിക്കാൻ ക്ഷേത്രത്തിൽ നടത്തിയ ചടങ്ങിന്‍റെ ചിത്രങ്ങൾ നുണപ്രചാരണത്തിനായി ചിലർ ഉപയോഗിക്കുകയായിരുന്നെന്നും പൊലീസ്​ വാർത്താകുറിപ്പിൽ അറിയിച്ചു.സംഭവത്തി​ന്‍റെ നിജസ്​ഥിതി വെളിപ്പെടുത്തി ക്ഷേത്രപൂജാരി രാഘവൻ ലച്ചു നൽകിയ വിഡിയോ സന്ദേശം കർണാടക പൊലീസ്​ ഔദ്യോഗിക വെബ്​​ൈസറ്റിൽ പങ്കുവെച്ചിട്ടുണ്ട്​.

ആഗസ്​റ്റ്​ അഞ്ചിന്​ രാമക്ഷേത്രത്തിനായി പൂജ നടന്ന ദിവസം കൊല്ലഗൽ ആഞ്​ജനേയ ക്ഷേത്രത്തിലും പ്രത്യേക പൂജ നടത്തിയിരുന്നുവെന്നും അന്നേദിവസം കൊല്ലഗലി​ലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ എസ്​.പിയെ ജനങ്ങൾ ക്ഷേത്രത്തിലേക്ക്​ ക്ഷണിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതിഥികൾക്ക്​ ഹിന്ദുദൈവങ്ങളുടെ പ്രതിമകൾ പൂജിച്ച്​ സമ്മാനിക്കുന്നത്​ ക്ഷേത്രത്തിലെ പതിവാണ്​. എസ്​.പി ക്രിസ്​ത്യൻ വിശ്വാസിയായതിനാൽ ആരോ യേശുവി​ന്‍റെ ചിത്രം ​കൊണ്ടുവന്നു നൽകി. പൂജകൾക്കുശേഷം ഹിന്ദുദൈവങ്ങളുടെ പ്രതിമകൾക്കൊപ്പം യേശുവി​െൻറ ചിത്രവും എസ്​.പിക്ക്​ സമ്മാനിച്ചു. ക്ഷേത്രഭാരവാഹികളാണ്​ യേശുചിത്രം അവർക്ക്​ നൽകാൻ തീരുമാനിച്ചത്​.അല്ലാതെ എസ്​.പി നിർബന്ധിച്ചതല്ല. അതാരുടെയെങ്കിലും മതവികാരത്തെ വ്രണ​പ്പെടുത്തിയെങ്കിൽ ക്ഷമ ചോദിക്കുന്നതായും പൂജാരി പറഞ്ഞു. യേശുവി​ന്‍റെചിത്രം മറ്റൊരു ഭക്​തനാണ്​ കൊണ്ടുവന്നതെന്ന്​ പൊലീസും​ വ്യക്തമാക്കി.

2013ലെ കർണാടക ബാച്ച്​ ​ഐ.പി.എസ്​ ഉദ്യോഗസ്​ഥയായ ദിവ്യ സാറ തോമസ്​ കഴിഞ്ഞ മാസമാണ്​ ചാമരാജ്​ നഗർ എസ്​.പിയായി ചുമതലയേറ്റത്​. ജില്ലയുടെ ആദ്യ വനിതാ എസ്​.പി കൂടിയാണ്​ ദിവ്യ. വൈകിയാണ്​ സാമൂഹിക മാധ്യമങ്ങളിലെ ​നുണപ്രചാരണം ശ്രദ്ധയിൽപെട്ടതെന്നും സംഭവം തന്നെ ഏറെ വേദനിപ്പിച്ചതായും ദിവ്യ സാറ തോമസ്​ പ്രതികരിച്ചു. ബോധപൂർവം സമൂഹത്തിൽ തെറ്റിദ്ധാരണ പരത്താനാണ്​ ചിലർ ശ്രമിക്കുന്നത്​. താൻ ക്രിസ്​ത്യനും ത​െൻറ ഭർത്താവ്​ ഹിന്ദുവുമാണെന്ന്​ ചൂണ്ടിക്കാട്ടിയ എസ്​.പി, ജനസേവനത്തിനിടെയുള്ള കല്ലേറിനെയും പൂച്ചെണ്ടിനെയും ഒരുപോലെ സ്വീകരിക്കുമെന്ന്​ വ്യക്​തമാക്കി.

കർണാടക പൊലീസിന്‍റെ നിഷേധക്കുറിപ്പിന്​ പിന്നാലെ ത​െൻറ പോസ്​റ്റിലെ തെറ്റ്​ സമ്മതിച്ച്​ വെള്ളിയാഴ്​ച രാത്രി 10.01ന്​ നിഷാന്ത്​ ആസാദ്​ ട്വീറ്റ്​ ചെയ്​തു. അങ്ങനെയൊരു സംഭവം നടന്നതായി തനിക്കു വിവരം ​കൈമാറിയയാൾ അവകാശപ്പെട്ടതി​ന്‍റെ അടിസ്​ഥാനത്തിലായിരുന്നു ത​െൻറ ട്വീറ്റ്​. വസ്​തുതകൾ പുറത്തുവന്ന സാഹചര്യത്തിൽ ട്വീറ്റ്​ പിൻവലിക്കുന്നതായും ഹിന്ദുവികാരം വ്രണപ്പെടുത്തുന്നവരെ എന്തായാലും ശിക്ഷിക്കണമെന്നും നിഷാന്ത്​ പറഞ്ഞു. ഈ വിവരം ട്വീറ്റ്​ ചെയ്യുന്നതുവരെ വിവാദ പോസ്​റ്റ്​ 61000 പേരാണ്​ റീട്വീറ്റ്​ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakatemplepolicedivya saha thomas
Next Story