വിദ്വേഷ പ്രസംഗങ്ങൾ നിയന്ത്രിക്കാൻ കമ്മിറ്റിയെ നിയമിക്കും- കർണാടക മുഖ്യമന്ത്രി
text_fieldsബംഗളൂരു: കർണാടകയിൽ വർധിച്ചുവരുന്ന വർഗീയ കലാപങ്ങൾ തടയാന്‍ പദ്ധതികളുമായി സർക്കാർ. വിദ്വേഷ പ്രസംഗങ്ങൾ നിയന്ത്രിക്കാൻ സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾക്കനുസൃതമായി ഒരു കമ്മിറ്റിയെ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. ഹുബ്ബള്ളി വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വർഷാരംഭം മുതൽ തന്നെ നിരവധി വർഗീയ സംഘർഷങ്ങളും വിവാദങ്ങളും കർണാടകയിൽ ഉണ്ടായിട്ടുണ്ട്. ജനുവരിയിൽ ആരംഭിച്ച ഹിജാബ് വിവാദവും ഇതിന് പിന്നാലെ നടന്ന ബജ്റംഗ്ദൾ പ്രവർത്തകന്‍റെ കൊലപാതകവും സംസ്ഥാനത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു.
ഹലാൽ മാംസത്തിനെതിരായി നടന്ന ഹിന്ദുത്വ സംഘടനകളുടെ കാമ്പെയ്ന്‍, ഹിന്ദുക്ഷേത്രോത്സവങ്ങളിൽ നിന്ന് മുസ്ലീം വ്യാപാരികളെ വിലക്കിയത്, ഹുബ്ബള്ളിയിലെ പൊലീസ് സ്റ്റേഷന്‍ ആക്രമണം എന്നിവയെല്ലാം വർഗീയ ചേരിതിരിവുകൾക്കും കലാപങ്ങൾക്കും ആക്കം കൂട്ടിയിരുന്നു.
ഹുബള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിൽ മതപ്രഭാഷകൻ വസീം പത്താൻ ഉൾപ്പെടെ 130 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.