ഗതാഗത നിയമലംഘനം: പിഴത്തുക കുറച്ച് കർണാടക
text_fieldsബംഗളൂരു: ഗതാഗത നിയമലംഘനത്തിന് അമിത പിഴ ഇൗടാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യവ ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെ വർധിപ്പിച്ച പിഴത്തുക വെട്ടിക്കുറച്ച് കർ ണാടക സർക്കാർ. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനമോടിച്ചാലുള്ള അധിക പി ഴത്തുകയാണ് പ്രധാനമായും കുറച്ചത്. എന്നാല്‍, മദ്യപിച്ച് വാഹനമോടിക്കല്‍, അമിതവേഗം, റേസിങ് എന്നിവക്കുള്ള പിഴയില്‍ മാറ്റമില്ല.
പിഴ കുറക്കാൻ ഗുജറാത്ത് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പഠിച്ചശേഷമാണ് സംസ്ഥാനത്തും അധിക പിഴത്തുക കുറച്ചതെന്ന് അധികൃതർ വ്യക്തമാക്കി. സെപ്റ്റംബര്‍ ഒന്നു മുതല്‍ പിഴ വര്‍ധിപ്പിച്ചതില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഗതാഗതവകുപ്പിനോട് ഗുജറാത്ത് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പഠിക്കാന്‍ ആവശ്യപ്പെട്ടത്. പിഴത്തുക കുറക്കുമെന്ന് ഗതാഗതമന്ത്രിയും ഉപമുഖ്യമന്ത്രിയുമായ ലക്ഷ്മൻ സവാദി വ്യക്തമാക്കിയിരുന്നു.
ഹെല്‍മറ്റില്ലാതെയും സീറ്റ് ബെല്റ്റില്ലാതെയും വാഹനമോടിക്കുന്നതിനുള്ള പിഴ 1000ത്തില്‍നിന്ന് 500 ആയാണ് കുറച്ചത്. ലൈസന്സില്ലാത്തതിനുള്ള പിഴ (ബൈക്ക്, ഓട്ടോ) 5000ത്തില്‍നിന്ന് 1000 ആയും കാറുകള്‍ക്ക് രണ്ടായിരമായും കുറച്ചു. ഇന്‍ഷുറന്‍സ് ഇല്ലാത്തതിനുള്ള പിഴ (ബൈക്ക്) 2000ത്തില്‍നിന്ന് പകുതിയായി 1000 രൂപയാക്കി കുറച്ചു. ഇൻഷുറൻസ് ഇല്ലെങ്കിൽ കാറുകള്‍ക്ക് രണ്ടായിരവും ചരക്കുവാഹനങ്ങള്‍ക്ക് നാലായിരവും ആയിരിക്കും പിഴ. അപകടകരമായ രീതിയില്‍ വാഹനമോടിച്ചാല്‍ ആദ്യതവണ പിടിക്കപ്പെട്ടാലുള്ള പിഴയും കുറച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.