കർണാടക ട്രാൻസ്പോർട്ട് ജീവനക്കാരുടെ പണിമുടക്ക്: കൂടുതൽ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
text_fieldsബംഗളൂരു: ട്രാൻസ്പോർട്ട് ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് സർക്കാർ ആവശ്യപ്രകാരം കൂടുതൽ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ.
ഏപ്രിൽ ഒമ്പത്, പത്ത് തീയതികളിൽ സംസ്ഥാനത്തിനുള്ളിൽ കൂടുതൽ സ്പെഷൽ ട്രെയിനുകൾ ഒാടിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബെളഗാവി, കലബുറഗി, കാർവാർ, ബീദർ, വിജയപുര, ശിവമൊഗ്ഗ തുടങ്ങിയ വിവിധ ജില്ലകളിലേക്കായിരിക്കും കൂടുതൽ ട്രെയിൻ സർവിസ് ഏർപ്പെടുത്തുക.
ബെളഗാവി, കലബുറഗി, കാർവാർ എന്നീ ജില്ലകളിലേക്ക് രണ്ടു സ്പെഷൽ ട്രെയിനുകളും ബീദർ, വിജയപുര, ശിവമൊഗ്ഗ ജില്ലകളിലേക്കായി ഒരു പ്രത്യേക ട്രെയിനുമാണ് ഈ രണ്ടു ദിവസങ്ങളിലും ഒാടിക്കുക.
ഇതുകൂടാതെ ബംഗളൂരുവിനും മൈസൂരുവിനുമിടയിൽ കൂടുതൽ ഇൻറർസിറ്റി ട്രെയിനുകളും ഒാടിക്കും. ഇൻറർസിറ്റി ട്രെയിനുകളുടെ ഇടവേളകളിൽ കുറവുവരുത്തിയായിരിക്കും സർവിസ്. അതുപോലെ ബംഗളൂരു നഗരത്തിലെ യാത്രാക്ലേശം കണക്കിലെടുത്ത് നമ്മ മെട്രോ ട്രെയിൻ സർവിസിെൻറ ഇടവേളയുടെ ദൈർഘ്യവും കുറച്ചു.
രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ ഗ്രീൻ, പർപ്പിൾ പാതകളിൽ 4.5 മിനിറ്റിനും അഞ്ചുമിനിറ്റിനും ഇടയിൽ ഒരോ സ്റ്റേഷനുകളിലും ട്രെയിനുകളെത്തും. നേരത്തേ ഇടദിവസങ്ങളിൽ ഒാരോ സ്റ്റേഷനിലും അഞ്ചുമിനിറ്റിന് മുകളിലെ ഇടവേളകളിലാണ് ട്രെയിനുകൾ എത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.