കർണാടക ഗവർണറുടെ അന്ത്യശാസനം വീണ്ടും തള്ളി; തിങ്കളാഴ്ചയും ചർച്ച Live Updates
text_fieldsബംഗളൂരു: വിശ്വാസ പ്രമേയത്തിൽ ഇന്ന് ആറു മണിക്ക് മുമ്പ് വോട്ടെടുപ്പ് നടക്കണമെന്ന കർണാടക ഗവർണറുടെ രണ്ടാമത്തെ അ ന്ത്യശാസനവും കോൺഗ്രസ് -ജെ.ഡി.എസ് സർക്കാർ തള്ളി. വിശ്വാസ പ്രമേയത്തിൽ തിങ്കളാഴ്ച ചർച്ച പൂർത്തിയാകുമെന്ന് മുഖ്യമ ന്ത്രി കുമാരസ്വാമി വ്യക്തമാക്കി. എല്ലാ അംഗങ്ങൾക്കും സംസാരിക്കാൻ അവസരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ചർച്ച നീട്ടി കൊണ്ടു പോകാനാവില്ലെന്ന് സ്പീക്കർ കെ.ആർ രമേശ് കുമാർ വ്യക്തമാക്കി. ഇന്ന് ചർച്ച തീർക്കുന്ന താണ് അഭികാമ്യമെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
കർണാടക നിയമസഭയിൽ ഇന്ന് വൈകീട്ട് ആറ് മണിക്കുള്ളിൽ വിശ്വാസ വ ോട്ടെടുപ്പ് നടത്തണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കുമാരസ്വാമിക്ക് ഗവർണർ വാജുഭായ് വാല ഇന്ന് കത്ത് നൽകിയി രുന്നു.
വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരക്ക് മുമ്പായി വിശ്വാസ വോട്ട് തേടണമെന്ന് നേരത്തെ ഗവർണർ നിർദേശം ന ൽകിയിരുന്നു. എന്നാൽ, ഇത് നടന്നില്ല. തുടർന്നാണ് ആറ് മണിക്കുള്ളിൽ വോട്ടെടുപ്പ് നടത്തണമെന്ന് ഗവർണർ നിർദേശിച്ചത ്.
എന്നാൽ, കർണാടക ഗവർണറുടെ രണ്ടാമത്തെ അന്ത്യശാസന കത്തിനെ പരിഹസിച്ച് കുമാരസ്വാമി രംഗത്തെത്തി. ഗവർണറുടേത് പ്രണയലേഖനമെന്ന് കുമാരസ്വാമി കളിയാക്കി. രണ്ടാമത്തെ പ്രണയ ലേഖനം കിട്ടിയെന്ന് പറഞ്ഞ മുഖ്യമന്ത്രി, കത്ത് സഭയിൽ വ ായിച്ചു.
അതേസമയം, വെള്ളിയാഴ്ച ഉച്ച കഴിഞ്ഞും നിയമസഭയിൽ വിശ്വാസ വോട്ടിൽ ചർച്ച തുടരുകയാണ്. അംഗങ്ങളുടെ ചർച്ച അവസാനിക്കാതെ വോട്ടെടുപ്പ് നടത്തില്ലെന്ന നിലപാടിലാണ് സ്പീക്കർ കെ.ആർ രമേശ്.
വ്യാഴാഴ്ച സഭ ചേർന്നപ ്പോൾ കർണാടകയിലെ 15 വിമത എം.എൽ.എമാരുടെ രാജി സംബന്ധിച്ച ഹരജിയിൽ സുപ്രീംകോടതി നട ത്തിയ പരാമർശം തുറുപ്പുചീട്ടാക്കിയായിരുന്നു സഖ്യസർക്കാർ നീക്കം. വിമതർക്ക് വിപ്പ് ബാധകല്ലെന്ന സുപ്രീംകോടതി പരാമർശത്തിൽ വ്യക്തത വേണമെന്നും ശേഷം വിശ്വാസവോെട്ടടുപ്പ് മതിയെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
വിഷയം ഉയർത്തുന്നതോടൊപ്പം അനുനയനീക്കങ്ങൾക്ക് സാവകാശം ലഭിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു സഖ്യനേതാക്കൾ. എന്നാൽ അർധരാത്രിക്കാണെങ്കിലും വ്യാഴാഴ്ചതന്നെ വിശ്വാസവോെട്ടടുപ്പ് ആവശ്യപ്പെട്ട ബി.ജെ.പി, വോെട്ടടുപ്പ് നടക്കുംവരെ നടുത്തളത്തിൽ രാപ്പകൽ സമരം പ്രഖ്യാപിക്കുകയായിരുന്നു. വിശ്വാസവോട്ട് അനാവശ്യമായ ചര്‍ച്ചകള്‍ നടത്തി നീട്ടിക്കൊണ്ടു പോകുകയാണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.
LIVE UPDATES
- ചർച്ച നീട്ടി കൊണ്ടു പോകാനാവില്ലെന്ന് സ്പീക്കർ കെ.ആർ രമേശ്
- വിശ്വാസ പ്രമേയത്തിൽ തിങ്കളാഴ്ച ചർച്ച പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി
- വാജ്പേയ് സർക്കാറിന്‍റെ കാലത്ത് പത്ത് ദിവസം കഴിഞ്ഞ് വോട്ടെടുപ്പ് നടന്ന ചരിത്രമുണ്ടെന്ന് ജെ.ഡി.എസ് എം.എൽ.എ ശിവിലിംഗ ഗൗഡ
- വിപ്പ് വിഷയത്തിൽ വ്യക്തത തേടി കുമാരസ്വാമി സുപ്രീംകോടതിയെ സമീപിച്ചു
- ഗവർണറുടേത് പ്രണയലേഖനമെന്ന് കുമാരസ്വാമിയുടെ പരിഹാസം; സഭയിൽ കത്ത് വായിച്ചു
- ഇന്ന് വൈകീട്ട് ആറ് മണിക്കുള്ളിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് മുഖ്യമന്ത്രിക്ക് ഗവർണറുടെ അന്ത്യശാസനം
- വിപ്പ് വിഷയത്തിൽ കൂടുതൽ വ്യക്തത തേടി കർണാടക പി.സി.സി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു സുപ്രീംകോടതിയിൽ
- ബി.ജെ.പി അഞ്ച് കോടി വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ കോലാറിലെ ജെ.ഡി.എസ് എം.എൽ.എക്കെതിരെ അവകാശ ലംഘന പ്രമേയം കൊണ്ടു വരുമെന്ന് യെദ്യൂരപ്പ
CM HD Kumaraswamy: I have respect for the Governor. But the second love letter from the Governor has hurt me. He only came to know about horse trading 10 days ago?(Shows photos of BS Yeddyurappa's PA Santosh, reportedly boarding a plane with independent MLA H Nagesh) pic.twitter.com/VIcA4TUmeI
— ANI (@ANI) July 19, 2019
- ഇന്നത്തെ സംഭവ വികാസങ്ങളിൽ കർണാടക ഗവർണർ ഇടക്കാല റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും
- ചർച്ച തിങ്കളാഴ്ചയും തുടർന്നേക്കുമെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ
- നിങ്ങൾ ജനാധിപത്യത്തെ തകർക്കാനാണ് ശ്രമിക്കുന്നതെന്ന് ബി.ജെ.പിയോട് കുമാരസ്വാമി
- കർണാടകയിൽ നിയമസഭ മൂന്ന് മണിവരെ നിർത്തിവെച്ചു
- സമ്മർദ്ദങ്ങൾക്ക് വഴങ്ങരുതെന്നും ചർച്ച പൂർത്തിയാക്കാൻ അനുവദിക്കണമെന്നും കോൺഗ്രസ് എം.എൽ.എ പറഞ്ഞപ്പോഴായിരുന്നു സ്പീക്കറുടെ പ്രതികരണം
- എൻെറ മേൽ സമ്മർദ്ദം ചെലുത്താൻ ഒരാളും വളർന്നിട്ടില്ലെന്ന് സ്പീക്കർ
- ചർച്ച പൂർത്തിയായാൽ ശബ്ദവോട്ടെടുപ്പ് നടത്തും
- ചർച്ച തീരാതെ വോട്ടെടുപ്പ് നടത്താനാകില്ലെന്ന് സ്പീക്കർ
Karnataka Governor Vajubhai Vala's deadline ends. He had directed Speaker KR Ramesh Kumar to hold a floor test by 1.30 pm today pic.twitter.com/cNSnTN95N2
— ANI (@ANI) July 19, 2019
- കർണാടകയിൽ പ്രതിസന്ധി തുടരുന്നതിനിടെ സ്പീക്കർ ഗവർണറെ കണ്ടേക്കും
- കർണാടകയിൽ ഗവർണർ നിർദേശിച്ച സമയത്ത് വിശ്വാസവോട്ടെടുപ്പ് നടന്നില്ല
- വിശ്വാസ വോട്ടെടുപ്പ് ഒന്നരക്ക് മുമ്പ് നടത്താനാകില്ലെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി
- കോൺഗ്രസാണ് തന്നോട് മുഖ്യമന്ത്രിപദം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടത്-കുമാരസ്വാമി
- കർണാടക ഗവർണർ ബി.ജെ.പി ഏജൻറിനെ പോലെ പ്രവർത്തിക്കുന്നു-കെ.സി വേണുഗോപാൽ
- കർണാടക നിയമസഭാ നടപടികൾ ആരംഭിച്ചു
- വെള്ളിയാഴ്ച ഉച്ചക്ക് മുമ്പ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ഗവർണർ ആവശ്യപ്പെടുന്നത്. എന്നാൽ, ഇക്കാര്യത്തിൽ ഗവർണർക്ക് ഇടപ്പെടാൻ അവകാശമില്ലെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്-ഡി.കെ ശിവകുമാർ
- മുംബൈയിൽ ചികിൽസയിൽ കഴിയുന്ന കോൺഗ്രസ് എം.എൽ.എ ശ്രീമന്ത് പാട്ടീലിനെ കാണാൻ കർണാടക പൊലീസ് എത്തി
Maharashtra: Karnataka Police accompanied by Mumbai Police arrive at St. George Hospital, where Karnataka Congress MLA Shrimant Patil is admitted. pic.twitter.com/89yr69DWzV
— ANI (@ANI) July 19, 2019
- കർണാടക പ്രതിസന്ധി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി
- വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരക്കകം വിശ്വാസവോട്ട് തേടണമെന്ന ഗവർണറുടെ തീരുമാനത്തിനെതിരെ കുമാരസ്വാമി സുപ്രീംകോടതിയെ സമീപിച്ചേക്കും
- വ്യാഴാഴ്ച രാത്രിയും നിയമസഭയിൽ കഴിഞ്ഞ ബി.ജെ.പി എം.എൽ.എമാരുമായി കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര സംസാരിക്കുന്നു
Karnataka Deputy Chief Minister G. Parameshwara meets BJP MLAs who were on an over night 'dharna' at Vidhana Soudha in Bengaluru. pic.twitter.com/ydgCOgBQHG
— ANI (@ANI) July 19, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.